സീറോ മലങ്കര. ഫെബ്രുവരി- 2. യോഹ 2: 22-24 ദൂതന്റെ വാക്കും മോശയുടെ നിയമവും

ദൂതന്റെ വാക്കും മോശയുടെ നിയമവും അനുസരിക്കുന്ന ഔസേപ്പും മേരിയും. ദൈവപുത്രനായ ഈശോയുടെ നാമം ദൂതന്‍ കൊടുക്കുന്നതാണ്. ആ നാമം ഈശോയ്‌ക്ക് നല്ക്കുന്നതുവഴി തങ്ങള്‍ ദൈവപുത്രന്റെ അപ്പനും അമ്മയുമാണെന്ന സത്യം ഔസേപ്പും മേരിയും ഊട്ടിഉറപ്പിക്കുന്നു. മോശയുടെ നിയമമനുസരിച്ച് ഈശോയെ ദൈവത്തിനു സമര്‍പ്പിച്ച് ബലി അര്‍പ്പിക്കുന്നതുവഴി ഒരേസമയം ഈശോ ദൈവപുത്രനും മനുഷ്യപുത്രനുമാണെന്ന സത്യം വെളിപ്പെടുത്തപ്പെടുന്നു. നീ ദൈവീകനിയമമനുസരിച്ച് ജീവിക്കുമ്പോള്‍ സാമുഹികനിയമത്തെ തിരസ്ക്കരിക്കാറുണ്ടോ? അല്ലെങ്കില്‍ സാമുഹികനിയമമനുസരിച്ച് ജീവിക്കുമ്പോള്‍ ദൈവീകനിയമത്തെ തിരസ്ക്കരിക്കാറുണ്ടോ? ഇവ രണ്ടും സമന്യയിപ്പിച്ച്  ജീവിതത്തെ നയിക്കുമ്പോള്‍ നിന്നെ എല്ലാവരും വിലമതിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.