ലത്തീന്‍: ഫെബ്രുവരി 3: മര്‍ക്കോ 6:14 29 ധീരത കൈവിടാതിരിക്കാം

ഹെറോദേസിന്റെ അധാര്‍മ്മിക ജീിതത്തിനെതിരെ ശബ്ദിച്ച സ്‌നാപക യോഹന്നാന് നഷ്ടപ്പെട്ടത് സ്വജീവിതമാണ്. മനുഷ്യന്റെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു കൂട്ടു നില്‍ക്കാതെ ദൈവഹിതം എന്തെന്നു പറയുന്നവര്‍ക്കു സംഭവിക്കുന്നത് ജീവഹാനിതന്നെയായിരിക്കും. വിശ്വാസത്തെപ്രതി അനുദിനം രക്തസാക്ഷി മകുടം ചൂടന്നവര്‍ ഇന്നും നമ്മുടെ ഇടയിലുണ്ട്. എന്റെ ജീവിത സാഹചര്യങ്ങളില്‍ ദൈവഹിതം അനുസരിച്ച് ജീവിക്കാന്‍ പരിശ്രമിക്കുമ്പോള്‍ പീഡനങ്ങളുടെ ഒരു നീണ്ട നിരതന്നെ മുന്‍കൂട്ടി കണേണ്ടിയിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.