9 ഒക്ടോ: ലൂക്കാ 17:11-19 നന്ദി പറഞ്ഞു ജീവിക്കുക

അപേക്ഷിച്ച പത്തുപേര്‍ക്കും സൗഖ്യം കിട്ടി (17:1315). എന്നാല്‍ കിട്ടിയ സൗഖ്യം തിരിച്ചറിഞ്ഞ് നന്ദിപറയുന്നവന് മാത്രമാണ് രക്ഷ ലഭിക്കുന്നത് (17:1519). ദൈവം അനുദിനം നിന്റെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. നീ അത് തിരിച്ചറിയുന്നുണ്ടോ എന്നതാണ് ചോദ്യം. നിന്നില്‍ സംഭവിക്കുന്ന ദൈവികമായ പ്രവര്‍ത്തനങ്ങളെ തിരിച്ചറിയുക. അവയ്‌ക്കെല്ലാം നന്ദി പറഞ്ഞു ജീവിക്കുക. നമ്മുടെ വിശ്വാസത്തിന്റെ പൂര്‍ണ്ണത, ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടെ സ്‌നഹിക്കുന്നതു വഴിയായിട്ടാണ്. തിരിച്ചുവന്നു നന്ദി പറഞ്ഞ വിജാതീയന്‍ ദൈവസ്‌നേഹത്തിന്റെ ആദ്യപടിയിലേക്കാണ് കാല്‍ എടുത്തുവച്ചത്.
9 ഞായര്‍
ലൂക്കാ 17:11-19

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.