തട്ടിക്കൊണ്ടു പോയ പുരോഹിതനെ മുറിവുകളോടെ കണ്ടെത്തി

മെക്‌സിക്കോ: മെക്‌സിക്കോയിലെ വരാക്രൂസില്‍ നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയ ജോസ് ലൂയിസ് സാഷെ റൂയിസ് എന്ന പുരോഹിതനെ ദേഹത്താകെ മുറിവുകളോടെ കണ്ടെത്തി. അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയതിന്റെ പുറകില്‍ ആരാണെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. മെക്‌സിക്കന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

അദ്ദേഹത്തെ ജീവനോടെ കണ്ടെത്തിയതിന് ദൈവത്തോട് നന്ദി പറയുന്നുവെന്ന് സാന്‍ ആന്‍ഡ്രസ് ടെക്സ്റ്റലായിലെ ബിഷപ്പ് ഫിഡന്‍ഷ്യോ ലോപ്പസ് പ്ലാസ് തന്റെ പ്രസ്താവനയില്‍ അറിയിച്ചു. സാന്‍ ആന്‍ഡ്രസ് ടെക്സ്റ്റലാ രൂപതയിലെ വികാരിയായിരുന്നു 54 വയസ്സുള്ള ഫാദര്‍ ജോസ് ലൂയിസ്. വൈദികര്‍ക്കെതിരെയുളള അക്രമണങ്ങള്‍ ഈ പ്രദേശത്ത് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. തട്ടിക്കൊണ്ടു പോയവരില്‍ ജീവനോടെ തിരികെ ലഭിച്ചത് ഇദ്ദേഹത്തെ മാത്രമാണ്. പുരോഹിതനെ തട്ടിക്കൊണ്ടു പോയവരെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തണമെന്നും ആര്‍ച്ച് ബിഷപ്പ് ലോപ്പസ് തന്റെ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.