മൊബൈൽ ബാറ്ററി ചാർജ്ജ് കൂടുതൽ നേരം നിലനിർത്താൻ

ഒറ്റപ്പെട്ടു കിടക്കുന്നവരുടെ മൊബൈലിന്റെ ചാർജ് തീർന്നു പോകുന്നത് മൂലം പലരുമായി ബന്ധപ്പെടാൻ കഴിയുന്നില്ല. കുടുങ്ങിക്കിടക്കുന്നവരുടെ മൊബൈലിൽ ചാർജ്ജ്‌ തീർന്നാലത്‌ വലിയ പ്രശ്നമാവും ബാറ്ററി ചാർജ്ജ് കൂടുതൽ നേരം നിലനിർത്താൻ സഹായകമായ ചില വഴികൾ.

ഒന്നിലധികം ഫോണുകള്‍ ഉള്ളവര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരെണ്ണം മാത്രം ഉപയോഗിക്കുക. ബാക്കിയുള്ളവ ഓഫാക്കി വയ്ക്കുക.

പവര്‍ സേവിങ്ങ് അല്ലെങ്കില്‍ അള്‍ട്രാ പവര്‍ സേവിങ്ങ് മോഡ് എന്നത് നിങ്ങളുടെ മോബൈലില്‍ ഉണ്ടെങ്കില്‍ അത് എനേബിള്‍ ചെയ്യുക. സ്ക്രീനിന്റെ ബ്രൈറ്റ് നെസ്സ് കുറച്ച് വയ്ക്കുക. വാള്‍ പേപ്പര്‍ ആയി പൂര്‍ണ്ണമായും ബ്ലാക്ക് നിറത്തിലുള്ളതാക്കുക. അതിനു ഫ്ലാഷ് ഓഫാക്കി ക്യാമറ അടച്ച് പിടിച്ച് ഒരു ഫോട്ടോ എടുത്താല്‍ മതിയാവും.

ക്യാമറ ഇടക്കിടെ ഓണ്‍ ആക്കി ഫോട്ടോയും വീഡിയോയും എടുക്കുന്നത് നല്ല കാര്യമായ് ബാറ്ററി ചാര്‍ജ്ജ് തീരാന്‍ കാരണമാകും. അതിനാല്‍ ഇടക്കിടെയുള്ള ഫോട്ടോ എടുക്കല്‍ ഒഴിവാക്കുക. വീഡിയോകള്‍ കാണുന്നതും ബാറ്ററി ചാര്‍ജ്ജ് തീരാന്‍ കാരണമാകും.

വൈ ഫൈ, ലൊക്കേഷന്‍, ബ്ലൂടൂത്ത് എന്നിവയൊക്കെ ഓഫാക്കി വയ്ക്കുക.

രണ്ട് സിം ഉള്ള മോബൈലുകളില്‍ ഏറ്റവും റേഞ്ച് ലഭിക്കുന്ന സിം മാത്രം എനേബിളാക്കി മറ്റേത് ഡിസേബിളാക്കി വയ്ക്കുക. റേഞ്ച് കുറവുള്ളപ്പോ നെറ്റ് വര്‍ക്ക് കൂടുതല്‍ റേഞ്ചിനായ് സേര്‍ച്ച് ചെയ്യുമെന്നതിനാല്‍ കൂടുതല്‍ ചാര്‍ജ്ജ് ഉപയോഗിക്കും. അതുപോലെ രണ്ട് സിം ആകുംബോ അത് രണ്ടും വര്‍ക്ക് ചെയ്യാന്‍ കൂടുതല്‍ ചാര്‍ജ്ജ് ആവശ്യമായ് വരും

ഇന്റര്‍നെറ്റ് ഉപയോഗം കാര്യമായ ബാറ്ററി ഉപയോഗിക്കുമെന്നതിനാല്‍ അതു ഒഴിവാക്കുക. കഴിയുമെങ്കില്‍ ഏറ്റവും ബാറ്ററി ഉപയോഗം കുറവ് ആവശ്യമായ 2 ജി മോഡില്‍ മാത്രം അതും അത്യാവശത്തിനു മാത്രം എനേബിള്‍ ചെയ്ത് ഉപയോഗിക്കുക.

ബാക്ക് ഗ്രൗണ്ടില്‍ വര്‍ക്ക് ചെയ്യുന്ന എല്ലാ ആപ്ലിക്കേഷനും ക്ലോസ് ചെയ്യുക.

കോള്‍ ചെയ്യുന്നതിനു പകരം എസ് എം എസ് ചെയ്യുക. കോള്‍ ചെയ്യാനും റിസീവ് ചെയ്യാനും കൂടുതല്‍ ബാറ്ററി ചാര്‍ജ്ജ് ആവശ്യമായ് വരും.

സ്ക്രീന്‍ ലോക്ക് ടൈം മാക്സിമം ഫാസ്റ്റ് ആക്കി വയ്ക്കുക.

റിംഗ് ടോണ്‍ വോളിയം കുറച്ച് വയ്ക്കുക, വൈബ്രേറ്റര്‍ ഓഫാക്കി വയ്ക്കുക, കീപാഡ് ടോണ്‍, നോട്ടിഫിക്കേഷന്‍ ടോണ്‍ എന്നിവ ഒഴിവാക്കുകയോ മാക്സിമം കുറയ്ക്കുകയോ ചെയ്യുക.

ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എടുത്ത് സെറ്റിങ്സില്‍ ഓട്ടോമാറ്റിക് അപ്ഡേറ്റ് ഓഫാക്കി വയ്ക്കുക. ഗൂഗിള്‍ അസ്സിസ്റ്റന്റ്, സിരി പോലെയുള്ളവ ഡിസേബിളാക്കി വയ്ക്കുക.

ആപ്ലിക്കേഷന്‍ ലിസ്റ്റും ഹോം സ്ക്രീനുകളും റൊട്ടേറ്റ് ചെയ്യാനും മറ്റും അനിമേഷനുകള്‍ ഉപയോഗിക്കുന്നു എങ്കില്‍ അവ എല്ലാം ഒഴിവാക്കുക. ക്ലൗഡ് അക്കൗണ്ടുകളിലേക്ക് സിംഗിംഗ് എനേബിള്‍ ചെയ്തിട്ടുണ്ട് എങ്കില്‍ അവ തല്‍ക്കാലത്തേക്ക് ഒഴിവാക്കുക

ഫോണ്‍ ഒന്നിലധികമുള്ളവര്‍ പല പ്ലാസ്റ്റിക് കവറുകളിലായ് അതു സൂക്ഷിക്കുക.ഫോണ്‍ വെള്ളം കയറിയാല്‍ തന്നെ എല്ലാം ഒരുമിച്ച് പ്രവര്‍ത്തന രഹിതമാവാതിരിക്കാന്‍ അത് സഹായിക്കും.

കടപ്പാട്: രതീഷ് ആർ മേനോൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.