കെ.സി.വൈ.എൽ മൊബൈൽ ഫോൺ ചലഞ്ച് സമാപനം നടത്തപ്പെട്ടു

കെ.സി.വൈ.എൽ അതിരൂപതാ സമിതിയുടെ ഓൺലൈൻ വിദ്യാഭ്യാസ സഹായ പദ്ധതിയായ മൊബൈൽ ഫോൺ ചലഞ്ചിന്റെ സമാപനം  ചൈതന്യ പാസ്റ്ററൽ സെന്ററിൽ വെച്ച് കോട്ടയം അതിരൂപത സഹായ മെത്രാൻ  മാർ ജോസഫ് പണ്ടാരശ്ശേരിൽ നിർവഹിച്ചു.

അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. മൊബൈൽ ഫോൺ ചലഞ്ചിലൂടെ അർഹരായ ജാതിമതഭേദമന്യേ നൂറിലധികം വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകിയ പ്രവർത്തനം കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻകുട്ടിയുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് മന്ത്രിയുടെ ആശംസയും അനുമോദനവും അതിരൂപതാസമിതിക്ക് ലഭിക്കുകയും ചെയ്തു.

പദ്ധതിയുടെ അവസാന ഘട്ടമായി ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ അന്ധ-ബധിര-മൂക വിദ്യാർത്ഥികൾക്കായി കേരളത്തിൽ ആദ്യമായി പ്രത്യേകമായി രൂപീകരിച്ച ലൈബ്രറിക്ക് ലഭ്യമാക്കിയ ഫോണുകൾ മാർ ജോസഫ് പണ്ടാരശ്ശേരിയിൽ നിന്നും കോളേജ് ബർസാർ ഫാ. ജിൻസ് നെല്ലിക്കാട്ടിൽ, കോളേജ് ലൈബ്രേറിയൻ ജസിമുദീൻ എസ് എന്നിവർ ചേർന്ന് സ്വീകരിച്ചു. മീറ്റിങ്ങിൽ അതിരൂപത ചാപ്ലെയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ, അതിരൂപത ഡയറക്ടർ ശ്രീ. ഷെല്ലി ആലപ്പാട്ട്, ജനറൽ സെക്രട്ടറി ബോഹിത് നാക്കോലിക്കരയിൽ, വൈസ് പ്രസിഡന്റ് ജോസൂട്ടി താളിവേലിൽ ,സി.ലേഖാ എസ്.ജെ.സി ,അച്ചു അന്നാ ടോംഎന്നിവർ പ്രസംഗിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.