സീറോമലബാര്‍- ജനുവരി 7: യോഹ 10:31-42 – യഹൂദര്‍ കല്ലെടുക്കുന്നു

ക്രിസ്തുവിനെ എറിയാന്‍ യഹൂദര്‍ കല്ലെടുക്കുന്നു. തങ്ങള്‍ക്കിഷ്ടമില്ലാത്തവ പറയുകയും പഠിപ്പിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു എന്നതായിരുന്നു കല്ലെടുക്കാന്‍ കാരണം. നമുക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നവരെ എറിയാന്‍ കല്ലുകള്‍ എടുക്കുന്ന സ്വഭാവം നമുക്കും ഉണ്ട്. നമ്മുടെ എതിരാളികളെ നമ്മളെറിയുന്നു എന്നുമാത്രമല്ല എറിയാന്‍ മറ്റുള്ളവരെക്കൂടി പ്രേരിപ്പിക്കുന്നു. ഇതല്ലേ യഥാര്‍ത്ഥ പാപം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.