നവംബര്‍ 14 ലൂക്കാ 11: 1-4 യേശു പഠിപ്പിച്ച പ്രാര്‍ത്ഥന

ഈശോ പഠിപ്പിച്ച പ്രാര്‍ത്ഥന അവസാനിക്കുന്നത്, പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ എന്ന യാചനയോടെയാണ്. പ്രലോഭനങ്ങള്‍ക്ക് പഞ്ഞമില്ലാത്ത കാലഘട്ടമാണിത്. മനുഷ്യന്റെ ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്യാന്‍ കാത്തിരിക്കുന്ന വിഷസര്‍പ്പങ്ങള്‍ ഏറിക്കൊണ്ടിരിക്കുന്നു. പ്രലോഭനങ്ങളില്‍ തകരാതിരിക്കാന്‍ അവിടുത്തെ രാജ്യവും അവിടുത്തെ നാമവും അന്വേഷിക്കുകയും കണ്ടെത്തുകയും വേണം. അപരന്റെ കടങ്ങളും പാപങ്ങളും ഉപാധിയില്ലാതെ പൊറുക്കുവാന്‍ കഴിയണം. ഒരായുസ്സ് കാലത്തേക്കു സമ്പത്തു കരുതിവയ്ക്കാതെ അന്നന്നത്തെ അപ്പത്തിനുള്ളതു മാറ്റി വച്ച് അപരനു അപ്പമേകാന്‍ കഴിയുകയും വേണം.

ഡോ. മേജോ മരോട്ടിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.