നവംബര്‍ 26 ലൂക്കാ 21:34-36 ഇടുങ്ങിയ വഴിക്കപ്പുറം യേശുവുണ്ട്

സുഖലോലുപതയുടെ പരന്ന പ്രതലത്തിലെഴുതി മനസിന്റെ മുനയൊടിച്ചുകളയാതെ, പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും ഇടുങ്ങിയ വഴികളിലൂടെ അതിനെ മൂര്‍ച്ചയുള്ളതും ഏകാഗ്രവുമാക്കാന്‍ നമുക്ക് സാധിക്കണം. മനുഷ്യപുത്രന്‍ എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടേണ്ടിയിരിക്കുന്നു. ഞാനാണ് തീരുമാനിക്കേണ്ടത്, നിലപാടുകളെടുക്കേണ്ടത്, അവന്റെ മുമ്പിലേക്ക് എന്നെ നയിക്കുന്ന ഇടുങ്ങിയ വഴി തിരഞ്ഞെടുക്കേണ്ടത്. മറുവശത്ത് അവന്‍ കാത്തു നില്‍പ്പുണ്ട്. അതിനാല്‍ ഓരോ ചുവടുവയ്പ്പും, ഓരോ വാക്കും, ഓരോ നോക്കും വഴിതെറ്റിപ്പോകാതിരിക്കാന്‍ നമുക്ക് ജാഗരൂകരായിരിക്കാം.

ഫാ. ഷാരോണ്‍ പാറത്താഴെ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.