
സ്നേഹിക്കുന്നവനുവേണ്ടി കണ്ണുനീര്‍ വിഴ്ത്തുന്ന ഈശോ. സ്നേഹത്തിനു മുന്‍പില്‍ മരണത്തിന് സ്ഥാനമില്ല. ദൈവപുത്രന്റെ സ്നേഹത്തില്‍ കവിഞ്ഞ, പിതാവിന്റെ അധികാരത്താല്‍ അടിയുറച്ച വിളിയില്‍ മരിച്ചവന്‍ മൂന്നും നാലും ദിവസങ്ങള്‍ കഴിഞ്ഞാലും പുറത്തുവരും. സ്നേഹം അഗാതവും ആത്മാര്‍തവും ആകുമ്പോള്‍ ആണ് സ്നേഹിതര്‍ക്കുവേണ്ടി കണ്ണീര്‍ വിഴ്ത്താന്‍ കഴിയുക. അങ്ങനയുള്ളവര്‍ക്കാണ് മരിച്ചവര്‍ ജീവിച്ചിരിക്കുന്നതായി തോന്നുക. അവരുടെ ഓര്‍മ്മയില്‍ എന്നും ജീവിക്കാന്‍ കഴിയുക.