നവംബര്‍ 13 യോഹ. 2: 13-22 യേശു ദേവാലയം ശുദ്ധീകരിക്കുന്നു

എന്റെ പിതാവിന്റെ ആലയം നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത് എന്ന ഗുരുമൊഴിയുടെ അര്‍ത്ഥവ്യാപ്തി നമ്മുടെ അനുദിനജീവിതത്തില്‍ സംഭവിക്കുന്നതാണോ എന്നു വിചിന്തനം നടത്താം. കച്ചവടസ്ഥലം എന്നും ലാഭനഷ്ടങ്ങളുടെയും കണക്കുസൂക്ഷിപ്പിന്റെയും ഇടമാണ്. എന്തിനും ഏതിനും ലാഭങ്ങളുടെ കണക്കു കുറിക്കുന്ന മനുഷ്യന്‍ ദൈവത്തിന്റെ ആലയം പോലും തന്റെ ബിസിനസ്സ് സങ്കേതമാക്കി തീര്‍ക്കുന്നു. വി. ബലിയുടെ ദൈര്‍ഘ്യം അല്‍പമൊന്ന് കൂടിയാല്‍, വി. കുര്‍ബ്ബാനയില്‍ പങ്കെടുത്താല്‍ നഷ്ടപ്പെടുന്ന സമയത്താല്‍ തനിക്കു സംഭവിക്കുന്ന ലാഭനഷ്ടത്തെയോര്‍ത്ത് സങ്കടപ്പെടുന്നുണ്ടെങ്കില്‍ എനിക്കിപ്പോഴും ദേവാലയം കച്ചവടസ്ഥലം തന്നെ.

ഡോ. മേജോ മരോട്ടിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.