നവംബര്‍ – 16 മത്താ 9: 9-13 മത്തായിയെ വിളിക്കുന്നു.

ഈശോ, തന്റെ കൂടെയായിരിക്കാനായി മത്തായിയെ വിളിക്കുന്നു. മത്തായി എല്ലാം ഉപേക്ഷിച്ച് ഈശോയെ അനുഗമിക്കുന്നു. ഈശോയുടെ കൂടെയായിരിക്കാന്‍ തീരുമാനമെടുത്ത മത്തായി പിന്നീടൊരിക്കലും തന്റെ പഴയ ജീവിതരീതികളിലേക്ക് തിരികെ പോകുന്നില്ല. ഈശോ സ്വന്തമാക്കിയവന്‍ ഈശോയെയും സ്വന്തമാക്കി. നമ്മെ എല്ലാവരെയും ഈശോ സ്വന്തമാക്കിയതാണ്. നാം ഈശോയെ സ്വന്തമാക്കിയിട്ടുണ്ടോ? ഈശോയെ സ്വന്തമാക്കിയവരാരും ഫരിസേയരെ പോലെ നന്മയെ നഷേധിക്കില്ല. നന്മയെ നോക്കി കുറ്റം പറയില്ല. നന്മയ്‌ക്കെതിരെ പിറുപിറുക്കില്ല.

ഫാ. മാത്യു ചിറ്റൂപറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.