വിശ്വാസം പ്രഘോഷിക്കുന്ന ഐക്കൺ

2015 ഫെബ്രുവരി 13 ലോക മനസാക്ഷിയെ പിടിച്ചു കുലുക്കിയ ഒരു ദിനമാണ്. അന്നേ ദിനമാണ് ലിബിയിൽ നിന്നുള്ള   21 കോപ്റ്റിക് ക്രൈസ്തവർ തങ്ങളുടെ വിശ്വാസത്തിനുവേണ്ടി    ഐ. എസ് തീവ്രവാദികൾക്കു മുമ്പിൽ ജീവൻ ചൊരിയേണ്ടി വന്നത്.  ഈ സംഭവം സെർബിയൻ ഓർത്തഡോക്സ്   ചിത്രകാരൻ നിക്കോള സാരിക്  (Nikola Sarić)  ഒരു വിശുദ്ധ ഐക്കണായി ചിത്രീകരിച്ചട്ടുണ്ട്. പലപ്പോഴും നമ്മൾ കണ്ടിരിക്കുന്ന ഐക്കണുകൾ നമ്മളിൽ നിന്നകന്നിരിക്കുന്ന പഴയ ചരിത്ര സംഭവങ്ങളെയോ വ്യക്തികളെയോ ആധാരമാക്കിയാണ് രചിച്ചിരിക്കുന്നത്. വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ച ഈ 21 ആധുനീക രക്തസാക്ഷികളുടെ ഓർമ്മ നമ്മിൽ നിലനിൽക്കുന്നതിനു ഇതു വളരെ സഹായകരമാണ്. 40 ദിവസം യേശുവിലുള്ള  വിശ്വാസം തള്ളിപ്പറയാൻ ഐ.എസ് ത്രീവ്രവാദികൾ സമയം അനുവദിച്ചിരുന്നെങ്കിലും, പ്രാണനെക്കാളും വലുതായ യേശു ക്രിസ്തുവിനെ തള്ളിപ്പറയാൻ അവർ മനസ്സു കാണിച്ചില്ല. കോപ്റ്റിക് സഭ ഇന്നവരെ പുതിയ രക്തസാക്ഷികളായി അംഗീകരിച്ചു ബഹുമാനിക്കുന്നു.

കോപ്റ്റിക് ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തെക്കുറിച്ചു ഫ്രാൻസീസ് പാപ്പ പറഞ്ഞത് ഇപ്രകാരമാണ്: “അവർ മരണപ്പെട്ടത് ക്രൈസ്തവർ ആണ് എന്ന ഒറ്റ കാരണത്താലാണ്. നമ്മുടെ ക്രൈസ്തവ സഹോദരി സഹോദരന്മാരുടെ രക്തം നമ്മൾ കേൾക്കേണ്ട വിശ്വാസത്തിന്റെ  നിലവിളിക്കുന്ന സാക്ഷ്യങ്ങളാണ്. അവർ കോപ്റ്റിക്കാണോ, ഓർത്തഡോക്സാണോ, കത്തോലിക്കരാണോ, പ്രോട്ടസ്റ്റന്റുകാരാണോ എന്നതു ഒരു വിത്യാസം വരുത്തുന്നില്ല. അവർ എല്ലാവരും ക്രൈസ്തവരാണ്. അവരുടെ രക്തം ഒന്നു തന്നെയാണ്. അവരുടെ രക്തം ക്രിസ്തുവിനെ പ്രഘോഷിക്കുന്നു.”

ലോസ് ആഞ്ചലോസിലുള്ള  കോപ്റ്റിക് ഓർത്തഡോക്സ് രൂപതാ 21 രക്തസാക്ഷികളുടെ പേരു പുറത്തുവിട്ടട്ടുണ്ട്. താഴെ പറയുന്നവരാണവർ

മിലാദ് മക്കീൻ സാക്കി
അബനാബ് അയദ് ആതിയ
മഗദ് സോളമൻ ഷേഹാത്ത
യൂസഫ് ഷുർക്കി യുനാൻ
കിറിലോസ് ഷോക്രി ഫാസ്വി
ബിഷോയി അസ്തഫാനൂസ് കമാൽ
സൊമൊയ്ലി അസ്തഫാനൂസ് കമാൽ
മാലക്ക് ഇബ്രാഹിം സിൻവീത്ത്
റ്റവാഡ്രോസ് യൂസഫ് റ്റവാഡ്രോസ്
ഗിർഗീസ് മിലാദ് സിൻവീത്ത്
മീനാ ഫൈയെസ്‌ അസീസ്
ഹാനി അബ്ദെൽമേഷ് സാലിബ്
ബിഷോയി ആദെൽ കലാഫ്
സാമുവേൽ അൽഹാം വിൽസൺ
അവാർ ഗ്രാമത്തിൽ നിന്നുള്ള ഒരു ജോലിക്കാരൻ
എസാത്ത് ബിഷറീ നാസേഫ്
ലോഖാ നാഗാത്തി
ഗാബെർ മുനീർ അഡ്ലി
എസമാം ബാദീർ സമീർ
മാലക് ഫ്രാഗ് അബ്രാം
സാമെഹ് സലാഹ് ഫർകു

പ്രതികൂല സാഹചര്യങ്ങളിലും വിശ്വാസം കൈവിടാത്ത ഈ 21 ധീര രക്തസാക്ഷികൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ക്രൈസ്തവ സഭകൾക്ക് ഉത്തേജനം നൽകട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.