വിശുദ്ധ കുർബാന അത്ഭുതങ്ങളുടെ ഉറവിടം: ബെന്നി ഹിൻ

ഇത് അപ്രതീക്ഷിതമായി തോന്നുന്നുവല്ലേ!
ശരിയാണ്, സത്യത്തെ ആർക്കും മറച്ചുവയ്ക്കാനാവില്ല.

ഈ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ വയറലായ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട് . ലോക പ്രശസ്ത സുവിശേഷ പ്രഘോഷകനും,  മിറക്കിൾ ക്രൂസെഡിന്റെ (Miracle Crusade ) മുഖ്യ പ്രചാരകനുമായ പെന്തക്കോസ്താ സഭാ നേതാവ്  ബെന്നി ഹിന്നിൽ നിന്നാകുമ്പോൾ അതിനു പ്രചാരം കൂടും. പെന്തക്കോസ്താ വിശ്വസികളോട് അദ്ദേഹം ഒരു സത്യം വിളിച്ചു പറഞ്ഞു. കത്തോലിക്കർ, പെന്തക്കോസ്താ വിശ്വാസികളെക്കാൾ കൂടുതൽ സൗഖ്യം അനുഭവിക്കുന്നു. അതിനു കാരണം വിശുദ്ധ കുർബാനയിലുള്ള യേശുവിന്റെ സജീവ സാന്നിധ്യത്തിൽ അവർ വിശ്വസിക്കുന്നതിനാലാണ്. പെന്തക്കോസ്താ വിശ്വാസികളായ നമ്മെപ്പോലെ ഒരു സഭയിൽ നിന്നു മറ്റൊരു സഭയിലേക്ക് അവർ ചാഞ്ചാടി കളിക്കാറില്ല (church hop) എന്നും അദ്ദേഹം വിശ്വസികളെ ഓർമ്മപ്പെടുത്തി.

“പെന്തക്കോസ്തു സഭകളെക്കാൾ കൂടുതൽ വിശ്വസികൾ സൗഖ്യപ്പെടുന്നത് കത്തോലിക്കാ സഭയിലാണന്ന് അവർ ഇയിടെ ഒരു പഠനം പുറത്തുവിട്ടു. പഠനങ്ങൾ അത് ശരിയാണന്നു തെളിയിച്ചിരിക്കുന്നു, അതിനു കാരണം കത്തോലിക്കാ വിശ്വാസികൾ വിശുദ്ധ കുർബാനയെ വണങ്ങുന്നതു കൊണ്ടാണ്. കത്തോലിക്കാ സഭയിൽ  വിശുദ്ധ കുർബാന സ്വീകരണ സമയത്ത് ധാരാളം ആളുകൾ പെന്തക്കുസ്താ വിശ്വാസികളെക്കാൾ സൗഖ്യപ്പെടുന്നു” ബെന്നി ഹിൻ കൂട്ടിച്ചേർത്തു.

പിന്നീട് ബെന്നി ഹിൻ വിശുദ്ധ കുർബാനയിലുള്ള യേശുവിന്റെ യാർത്ഥസാന്നിധ്യത്തെ പ്രതിരോധിച്ചു കൊണ്ടു സംസാരിച്ചു: “യേശു ഇത് എന്റെ പ്രതീകാത്മകമായ ശരീരം, ഇത് എന്റെ പ്രതീകാത്മകമായ രക്തം എന്നല്ല പറഞ്ഞത്, മറിച്ച് ഇത് എന്റെ ശരീരമാണ്, ഇത് എന്റെ രക്തമാണ് എന്നാണ്.”

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമ്മേൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.