സീറോ മലങ്കര. മാര്‍ച്ച്- 19. മത്താ 15: 21-28.  വലിയ വിശ്വാസം സൗഖ്യം തരും  

സ്ത്രീയേ നിന്റെ വിശ്വാസം വലുതാണ് എന്നാണ് യേശു പറയുന്നത്. പ്രതികൂല സാഹചര്യങ്ങളില്‍ പോലും യേശുവില്‍ വിശ്വാസം അര്‍പ്പിച്ചു ശരണപ്പെട്ടതുകൊണ്ടാണ് അവള്‍ ആഗ്രഹിച്ച സൗഖ്യം ലഭിച്ചത്. പ്രതിസന്ധികളില്‍ യേശുവില്‍ വിശ്വാസം അര്‍പ്പിക്കുവാന്‍ നമുക്കാകണം. ഒപ്പം നമുക്ക് വിശ്വാസം അര്‍പ്പിക്കാവുന്ന, നമുക്ക് ആശ്രയിക്കാവുന്ന സ്വന്തപ്പെട്ടവര്‍ നമുക്കുണ്ടാവണം. എങ്കില്‍ മാത്രമേ നമുക്കു സൗഖ്യമുണ്ടാവുകയുള്ളൂ; നമ്മുടെ കൂടെയുള്ളവര്‍ക്കും.

തിരുക്കുടുംബത്തിന്റെ സംരക്ഷകനായ ഔസേപ്പ് പിതാവിന്റെ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ ദൈവീക വെളിപാടുകള്‍ക്കും സ്വപ്നങ്ങള്‍ക്കുമനുസരിച് ദൈവപുത്രനെയും ദൈവമാതാവിനെയും കാത്തുപരിപാലിച്ച ആ കാവല്‍ക്കാരന്റെ നന്മകള്‍ നമ്മുടെ ജീവിതങ്ങളിലേക്കും പകര്‍ത്താന്‍ പരിശ്രമിക്കം. ദൈവം നല്‍കിയവര്‍ക്ക് കാവലും കരുത്തും ഏകാന്‍ കഴിയണം. ഒപ്പം, ദൈവീക സ്വരങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും കാതോര്‍ക്കുവാനും കഴിയട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.