മദർ തേരേസായുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം

വിശുദ്ധർ ജോടികളായി വരുന്നു, ഇത് സാധാരണ പറയാറുള്ള ഒരു പഴമൊഴിയാണ്. ഉദാഹരണത്തിന് മറിയവും ജോസഫും ,പത്രോസും പൗലോസും, ഫ്രാൻസീസും ക്ലാരയും, ലൂയിയും സെലി മാർട്ടിനും അങ്ങനെ നീളുന്നു വിവാഹത്തിലൂടെയോ, ആത്മീയ കൂട്ടക്കെട്ടിലിലുടെയോ ജോടികളായ വിശുദ്ധരുടെ പരമ്പര. ഒരു പക്ഷേ ആധുനിക കാലഘട്ടത്തിലെ പ്രശസ്തരായ വിശുദ്ധ ജോടികളാണ് കൽക്കട്ടയിലെ മദർ തേരേസായും, ജോൺ പോൾ രണ്ടാമൻ മാർപാപ്പായും.
1986 ലെ തന്റെ പ്രഥമ ഭാരത സന്ദർശന വേളയിൽ ജോൺ പോൾ രണ്ടാമൻ പാപ്പാ കൽക്കട്ടയിലെ ചേരിയിൽ സന്ദർശനം നടത്തി. ഈ ദിനത്തെ “തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിനം” എന്നാണ് മദർ തേരേസാ വിശേഷിപ്പിക്കുക. ഹൃദയമായ സ്വീകരണത്തിനു ശേഷം, മദർ തേരേസാ , പാപ്പായെ 1952 ൽ മരണാസന്നരെ പാർപ്പിക്കുവാനും രോഗികളെ ശുശ്രൂഷിക്കാനും സ്ഥാപിച്ച “നിർമ്മൽ ഹൃദയ് ” എന്ന ഭവനത്തിൽ കൊണ്ടുപോയി.
മദറിന്റെ കരം പിടിച്ച് നടന്ന പാപ്പ രോഗികളെ ആശ്ലേഷിക്കുകയും,അനുഗ്രഹിക്കുകയും, സമാശംസിക്കുകയും ചെയ്തു. ഒരു കുഞ്ഞിന്റെ ഉൾപ്പെടെ നാലു മൃതശരീരങ്ങളും ഈ സന്ദർശനവേളയിൽ പാപ്പാ അനുഗ്രഹിച്ചു.

BBC യുടെ റിപ്പോർട്ടനുസരിച്ച് ഈ സന്ദർശനം ജോൺ പോൾ രണ്ടാമൻ പാപ്പായുടെ ഹൃദയത്തെ അക്ഷരാർത്ഥത്തിൽ പിടിച്ചുകുലുക്കി. രോഗികളും മരണാസന്നരെയും ശുശ്രൂഷിക്കുന്ന ഉപവിയുടെ സഹോദരിമാരുടെ ആത്മാർത്ഥത അദ്ദേഹത്തെ പലപ്പോഴും നിശബ്ദനാക്കി.
പിന്നിടു നടന്ന പ്രഭാഷണത്തിൽ “നിർമ്മൽ ഹൃദയ് “നെ സ്നേഹത്തിനു സാക്ഷ്യം വഹിക്കുന്ന ഇടം” എന്നാണ് മാർപാപ്പാ വിശേഷിപ്പിച്ചത്.

“സഹോദരങ്ങളോടുള്ള സ്നേഹം ഏറ്റവും ഉദാത്തമായ രീതിയിൽ പ്രകടിപ്പിക്കാൻ ഈശോ ശിഷ്യന്മാരെ പഠിപ്പിക്കുന്നത് ഇപ്രകാരമാണ് പാപ്പാ തുടർന്നു. സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തു കൊടുത്തപ്പോൾ എനിക്കു തന്നെയാണ് ചെയ്തു തന്നത്. മദർ തേരേസായിലൂടെയും, മിഷനറീസ് ഓഫ് ചാരിറ്റിയിലുടെയും, ഇവിടെ ശുശ്രൂഷ ചെയ്യുന്ന എല്ലാവരിലുടെയും, സമുഹം എറ്റവും താഴ്ന്നവരായി കാണുന്ന നമ്മുടെ സഹോദരങ്ങൾക്ക്, യേശുവിന്റെ ആഴത്തിലുള്ള സ്നേഹം മനസ്സിലാക്കി കൊടുക്കുന്നു.”
ഓരോ മനുഷ്യ വ്യക്തിയുടെയും അതുല്യമായ മഹത്വമാണ് നിർമ്മൽ ഹൃദയ് പ്രഘോഷിക്കുന്നത്. ഇവിടെ സംലഭ്യമാക്കുന്ന സ്നേഹപരിചരണം ഒരു വലിയ സത്യത്തിന്റെ സാക്ഷ്യമാണ്. ഒരു മനുഷ്യ വ്യക്തിയുടെ മഹിമയുടെ മാനദണ്ഡം അവന്റെ കഴിവുകളിലോ, യോഗ്യതകളിലോ, ആരോഗ്യത്തിലോ, രോഗത്തിലോ, പ്രായത്തിലോ, വർഗ്ഗത്തിലോ, വർണ്ണത്തിലോ അല്ല. നമ്മുടെ മഹത്വം, മനുഷ്യ മക്കളെ സ്വന്തം ഛായിൽ സൃഷ്ടിച്ച ദൈവത്തിൽ നിന്നു വരുന്നു. നമ്മുടെ ബലഹീനതകളും, പോരായ്മകളും, സഹനങ്ങളും, എത്ര വലിയവ ആണെങ്കിലും ഈ മഹത്വം ആർക്കും നമ്മിൽ നിന്നു അടർത്തി മാറ്റാൻ സാധിക്കില്ല. ദൈവത്തിന്റെ കണ്ണുകളിൽ നമ്മൾ അമുല്യരാണ്”.
ഉപവിയുടെ സഹോദരിമാരുടെ പുഞ്ചിരിയോടുള്ള ശുശ്രൂഷയെ പാപ്പാ ഉദാരതയോടെ പ്രശംസിച്ചു.

തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസത്തിനു പുറമേ, ഇവിടുത്തെ ജനങ്ങൾക്കും വലിയ ആനന്ദത്തിന്റെ ദിനമായിരുന്നു ഇന്ന് കാരണം പാപ്പായുടെ സന്ദർശനവും സ്പർശനവും യേശുവിന്റെ സന്ദർശനവും സ്പർശനവും തന്നെയായിരുന്നു എന്നു മദർ സാക്ഷ്യപ്പെടുത്തുന്നു.

1997ൽ മദർ മരിക്കുന്നവരെ ഇരുവരും തമ്മിലുള്ള ആത്മീയ സൗഹൃദം തുടർന്നു. ജീവിച്ചിരിക്കെ തന്നെ മദറിന്റെ ജീവിത വിശുദ്ധിയെക്കുറിച്ചു ബോധ്യമുണ്ടായിരുന്ന ജോൺ പോൾ പാപ്പാ മദറിന്റെ നാമകരണ നടപടികൾക്ക് കാലതാമസം നൽകിയില്ല (സാധാരണ രീതിയിൽ ഒരു വ്യക്തിയുടെ മരണശേഷം അഞ്ചു വർഷം കഴിഞ്ഞേ സഭ നാമകരണനടപടി തുടങ്ങുകയുള്ളു) 2003 ഒക്ടോബർ 19 ന് മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു കൊണ്ട് ജോൺ പോൾ രണ്ടാമൻ പാപ്പാ ഉദ്ബോധിപ്പിച്ചു.

” ദൈവസ്നേഹം നിറഞ്ഞ ഈ കുറുകിയ സ്ത്രിയെ ഓർത്ത് ദൈവത്തെ നമുക്ക് സ്തുതിക്കാം, സുവിശേഷത്തിന്റെ എളിയ സന്ദേശവാഹക, മാനവികതയുട തളരാത്ത അഭ്യുയദകാംക്ഷി. അവളിലൂടെ നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും പ്രാനപ്പെട്ട ഒരു രൂപത്തെ നമ്മൾ ബഹുമാനിക്കുന്നു. അവളുടെ സന്ദേശത്തെ നമ്മുക്ക് സ്വാഗതം ചെയ്യാം, അവളുടെ മാതൃക നമ്മുക്ക് അനുധാവനം ചെയ്യാം “

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.