സീറോ മലങ്കര. മാര്‍ച്ച്- 20. മര്‍ക്കോ. 12:35-44 വചനം ചിന്തകള്‍ക്കും അധിതം.

ക്രിസ്തു ദാവീദിന്റെ പുത്രനാണെന്ന വേദപണ്ഡിതരുടെ സങ്കല്പത്തെയാണ് യേശു തകിടം മറി ക്കുന്നത് . വേദവചനം ഉദ്ധരിച്ചുകൊണ്ടുതന്നെയാണ് യേശു അത് ചെയ്യുന്നത്. വേദവചനത്തിന്റെ പണ്ഡിതരെന്ന് കരുതിയവര്‍  കണ്ടതിലും കൂടുതല്‍ കാര്യങ്ങള്‍ തിരുവചനത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു എന്നാണ് യേശു പഠിപ്പിക്കുന്നത്. തിരുവചനത്തില്‍ നീ കണ്ടെത്തുന്ന സത്യങ്ങളും അര്‍ത്ഥ ങ്ങളും ഉണ്ട്. എന്നാല്‍ നീ കാണുന്നതിലും കൂടുതല്‍ സത്യങ്ങള്‍ തിരുവചനത്തില്‍ ഇനിയും അടങ്ങിയിരിക്കു ന്നു എന്ന് മറക്കാതിരിക്കുക. വേദവചനഭാഗം മുഴുവന്‍ നിന്റെ കൈപ്പിടിയിലാക്കി എന്നു തെറ്റിദ്ധരിക്കരുത്. സമ്പന്നരുടെ വലിയ തുകയെക്കാള്‍ വലുപ്പമുളളത് വിധവയുടെ ചില്ലിക്കാശിനാണ്. കാരണം ധനികര്‍  അവരുടെ സമ്പത്ത് ദാനം ചെയ്തപ്പോള്‍ വിധവ അവളുടെ ജീവിതം തന്നെയാണ് ദാനം ചെയ്യുന്നത്. നിന്റെ കൊടുക്കലും ദാനംചെയ്യലും അര്‍ത്ഥപൂര്‍ണ്ണമാകുന്നത്  അത് നിന്നെ മുറിപ്പെടുത്തുമ്പോഴാണ്. നിന്റെ സത്‌പേരും, ഭാവിയും, അപകടപ്പെടുത്തി നീ ആരെയെങ്കിലും സഹായിക്കുമ്പോള്‍ അതാണ് ഏറ്റവും വലിയ കൊടുക്കല്‍.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.