ലാറ്റിന്‍: ജനുവരി 12: മര്‍ക്കോ 1:40-45 ദൈവേഷ്ടം

”നിനക്ക് മനുസുണ്ടെങ്കില്‍…” നമ്മുടെ എല്ലാ പ്രാര്‍ത്ഥനകള്‍ക്കും മുമ്പ് ഈ വാക്കുകള്‍ ചേര്‍ത്തുവയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പ്രാര്‍ത്ഥനകള്‍ എത്ര അര്‍ത്ഥപൂര്‍ണ്ണമായേനെ. എന്റെ പ്രാര്‍ത്ഥനകളെല്ലാം എന്റെ മനസിനെയും ഇഷ്ടങ്ങളെയും മാത്രം തൃപ്തിപ്പെടുത്താനാകുമ്പോള്‍ ദൈവത്തിന്റെ മനസ് തേടുന്ന, അവന്റെ ഇഷ്ടങ്ങളെ ഇഷ്ടപ്പെടുന്ന പ്രാര്‍ത്ഥനകള്‍ അമൂല്യങ്ങളാവുകയാണ്. ”എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം നിറവേറട്ടെ” എന്ന ഈശോയുടെ പ്രാര്‍ത്ഥനയേക്കാള്‍ നല്ല മാതൃക എവിടെ കിട്ടും. ഈ പ്രാര്‍ത്ഥനയുടെ മനോഭാവം സ്വന്തമാക്കിയവരെ പറ്റിയാണ് ദൈവം പറയുന്നത്. ”എന്റെ മനസിനിണങ്ങിയവന്‍.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.