സീറോ മലങ്കര. സെപ്തംബര്‍ 26. മര്‍ക്കോ 14: 3-9 നല്ല കാര്യം

ഈശോയുടെ ശിരസ്സില്‍ സുഗന്ധതൈലം പുശുന്ന സ്ത്രിയെ വിമര്‍ശിക്കുന്നവരോട് ഈശോ പറയുകയാണ്‌- “ഇവള്‍ എനിക്കുവേണ്ടി ഒരു നല്ല കാര്യം ചെയ്തിരിക്കുന്നു.” വീട്ടില്‍ വിളിച്ചു വിരുന്നു കൊടുത്തവനല്ല ഈശോയുടെ തലയില്‍ തൈലം പുശിയവള്‍ നല്ല കാര്യം ചെയ്തു എന്നാണ് പറയുക.കാരണം ഈശോയ്ക്ക് സത്കാരം അല്ല വേണ്ടത്. അവനു ദൈവീക പദ്ധതികളോടുള്ള സഹകരണമാണ് വേണ്ടത്. ഈശോയുടെ പീഡനുഭവവും മരണവും ഉത്ഥാനവും ദൈവം തീരുമാനിച്ചതാണ്. അതിനുള്ള ഒരുക്കമായിട്ടാണ് ആ സ്ത്രിയുടെ ലേപനം ഈശോ കാണുക. പിതാവായ ദൈവത്തിന്റെ തീരുമാനങ്ങള്‍ അറിയുകയും അതിനോട് സഹകരിക്കുകയും ചെയ്യുന്നതാണ്‌ ഈശോയ്ക്ക് ചെയ്യാവുന്ന നല്ല കാര്യം. ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവീക പദ്ധതിയാണെന്നു മനസ്സിലാക്കി മനസ്സ് മടുക്കാതെ ജീവിച്ചാല്‍ ഈശോയ്ക്ക് വേണ്ടി ചെയ്യുന്ന നല്ല കാര്യമായി അത് മാറും. ഫാ. റോണി കളപ്പുരയ്ക്കല്‍  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.