ഫ്രാൻസീസ് പാപ്പയുടെ ജനറൽ ഓഡിയൻസ് സന്ദേശം

ഫ്രാൻസീസ് പാപ്പയുടെ  ഇന്നത്തെ (05/10/2016 )ജനറൽ ഓഡിയൻസ് സന്ദേശവിഷയം  കഴിഞ്ഞ ദിവസങ്ങളിൽ  ജോർജിയായിലും അസർബെയ്ജാനിലും  അദ്ദേഹം നടത്തിയ അപ്പസ്തോലിക സന്ദർശനങ്ങളെ ആസ്പദമാക്കി ആയിരുന്നു.

“ഈ സന്ദർശനം കഴിഞ്ഞ ജൂണിൽ  അർമേനിയയിലേക്ക് ഞാൻ  നടത്തിയ സന്ദർശനത്തിന്റെ പൂരണമായിരുന്നു.  അതുപോലെ തന്നെ  കത്തോലിക്കാ സമൂഹത്തെ  ബലപ്പെടുത്താനും,  സമാധാനത്തിനും സാഹോദര്യത്തിനു വേണ്ടിയുള്ള എല്ലാ ജനവിഭാഗങ്ങളുടെയും  പ്രയാണത്തെ പ്രോത്സാഹിപ്പിക്കാനും, കൊക്കേഷ്യയിലെ (Caucasus) മൂന്നു രാജ്യങ്ങളും സന്ദർശിക്കണമെന്നുള്ള  എന്റെ ആഗ്രഹവും പൂർത്തിയായി ”
ഫ്രാൻസീസ് പാപ്പ പറഞ്ഞു:

“ദൈവം അർമേനിയായെയും, ജോർജിയായെയും, അസർബെയ്ജാനയെയും അനുഗ്രഹിക്കുകയും, ആ രാജ്യങ്ങളിലുള്ള അവന്റെ വിശുദ്ധ ജനത്തെ നയിക്കുകയും ചെയ്യട്ടെ .” എന്ന പ്രാർത്ഥനയേടെയാണ് പാപ്പ ജനറൽ ഓഡിയൻസിലെ പ്രസംഗം അവസാനിപ്പിച്ചത്.

ഫ്രാൻസീസ് പാപ്പയുടെ സന്ദേശത്തിന്റെ സംക്ഷിപ്ത രൂപം.

പ്രിയ സഹോദരി സഹോദരന്മാരെ,   അടുത്തിടെ ജോർജിയായിലും അസർബെയ്ജാനിലും ഞാൻ നടത്തിയ സന്ദർശനങ്ങളെ ഓർത്ത് ദൈവത്തിനു നന്ദി പറയുന്നു. രണ്ട് രാജ്യങ്ങളിലെയും സിവിൽ –  മത  അധികാരികളോടുള്ള എന്റെ നന്ദി ഞാൻ ഒരിക്കൽ കൂടി അറിയിക്കട്ടെ, പ്രത്യേകമായി ജോർജിയായിലെ പാത്രിയാർക്കീസിനും കൊക്കേഷ്യയിലെ മുസ്ലിങ്ങളുടെ  ഷെയ്ക്കിനും.

ഈ സന്ദർശനം കഴിഞ്ഞ ജൂണിൽ  അർമേനിയയിലേക്ക് ഞാൻ  നടത്തിയ സന്ദർശനത്തിന്റെ പൂരണമായിരുന്നു.  അതുപോലെ തന്നെ  കത്തോലിക്കാ സമൂഹത്തെ  ബലപ്പെടുത്താനും,  സമാധാനത്തിനും സാഹോദര്യത്തിനു വേണ്ടിയുള്ള എല്ലാ ജനവിഭാഗങ്ങളുടെയും  പ്രയാണത്തെ പ്രോത്സാഹിപ്പിക്കാനും, കൊക്കേഷ്യയിലെ (Caucasus) മൂന്നു രാജ്യങ്ങളും സന്ദർശിക്കണമെന്നുള്ള  എന്റെ ആഗ്രഹവും പൂർത്തിയായി.

അതിപുരാതനമായ സാംസ്കാരിക, ചരിത്ര, മതവേരുകൾ   ജോർജിയായിലും  അസർബെയ്ജാനിലും ഉണ്ടായിട്ടും, സാതന്ത്യം നേടിയിട്ട് ഇരുപത്തിയഞ്ച് വർഷങ്ങൾ ആയതേയുള്ളു. വലിയ വെല്ലുവിളികളാണ് അവർ അഭിമുഖീകരിക്കുന്നത്.

കത്തോലിക്കാ സഭാ,  സവിശേഷമായി ഉപവി പ്രവർത്തികളിലൂടെയും, മനുഷ്യനന്മ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, മറ്റു ക്രൈസ്തവ സഭകളും, സമൂഹങ്ങളുമായി ഐക്യത്തിൽ ജീവിക്കുന്നതിലൂടെയും, മറ്റു മതവിഭാഗങ്ങളുമായി മതസംവാദത്തിൽ ഏർപ്പെടുന്നതു വഴിയും, അവരോട് അടുത്തായിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു.

ജോർജിയായിൽ സ്വഭാവികമായും ഓർത്തഡോക്സ് സഹോദരി സഹോദരന്മാരോടാണ് നമ്മുടെ സഹകരണം.  തന്നെ സ്വീകരിക്കാർ  വിമാനത്താവളത്തിൽ  എത്തിയ പാത്രിയാർക്കീസ് ഇലിയുടെ സാന്നിധ്യം വലിയ ഒരു സാക്ഷ്യമായിരുന്നു. അതുപോലെ പാത്രിയാർക്കീസിന്റെ കത്തീഡറിൽ വച്ചു നടന്ന ഞങ്ങളുടെ കൂടിക്കാഴ്‌ച അത്യന്തം ഹൃദയ സ്പർശിയായിരുന്നു.

വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽപ്പെട്ട ക്രിസ്ത്യൻ  രക്തസാക്ഷികൾ ചിന്തിയ ചോരയിൽ  നമ്മുടെ ഐക്യം  കാണാൻ കഴിയും.  പ്രത്യേകമായി അസീറിയൻ കാൽഡിയൻ സഭയുമായി ചേർന്ന് സിറിയയിലും, ഇറാഖിലും, മധ്യേപൂർവേഷ്യയിൽ പീഡനമേൽക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

പ്രധാനമായും ഒരു മുസ്ലിം രാജ്യമായ അസർബെയ്ജാനിൽ, ഒരു മതാന്തര സമ്മേളനത്തിൽ പങ്കെടുക്കാനും, അവിടുത്തെ ചെറിയ കത്തോലിക്കാ സമൂഹത്തോടൊപ്പം വി.ബലി അർപ്പിക്കാനും എനിക്ക് സാധിച്ചു.
നമ്മുടെ വിശ്വാസകൂട്ടായ്മ    ദൈവത്തിൽ വിശ്വസിക്കുന്ന എല്ലാവരുമായുള്ള നമ്മുടെ സമാഗമവും, സംഭാഷണവും ആഴപ്പെടുത്താൻ നമ്മളെ പ്രചോദിപ്പിക്കുന്നു.

ദൈവം അർമേനിയായെയും, ജോർജിയായെയും, അസർബെയ്ജാനയെയും അനുഗ്രഹിക്കുകയും, ആ രാജ്യങ്ങളിലുള്ള അവന്റെ വിശുദ്ധ ജനത്തെ നയിക്കുകയും ചെയ്യട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.