ഡിസംബര്‍ 9: ലൂക്ക 1:46-56 – നേട്ടങ്ങള്‍ നോട്ടത്തിലേക്ക് നയിക്കട്ടെ

മനുഷ്യപ്രകൃതിയുടെ പ്രത്യേകത സങ്കടം വരുമ്പോള്‍ ദൈവത്തെ വിളിച്ചു കരയുകയും സന്തോഷം വരുമ്പോള്‍ മതിമറന്ന് ആഹ്ലാദിക്കുകയും ചെയ്യുക എന്നതാണെത്രെ. സങ്കടനേരത്ത് പറഞ്ഞു പ്രാര്‍ത്ഥിക്കുവാന്‍ ഒരു കാരണമുണ്ടെന്ന്, എന്നാല്‍ സന്തോഷസമയത്ത് ആഘോഷിക്കുവാന്‍ മാത്രമെ സമയമുള്ളൂ. എന്നാല്‍ മറിയം ഒരു പൊളിച്ചെഴുത്ത് നടത്തുകയാണ്… താന്‍ ഭാഗ്യവതിയാണെന്ന എലിസബത്തിന്റെ വാക്കുകള്‍ മറിയത്തെ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്ന സ്‌തോത്രഗീതത്തിലേക്ക് നയിക്കുന്നു. നേട്ടങ്ങള്‍ നോട്ടം കര്‍ത്താവിലേക്കുയര്‍ത്തുന്ന സൂചകങ്ങളാണ്. ഉയരത്തിലായിരിക്കുമ്പോള്‍ കരങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്താന്‍ നമുക്കു മറക്കാതിരിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.