നവംബര്‍ 30 മത്താ 4:18-22 സഹോദര്യത്തില്‍ നിന്ന് ശിഷ്യത്വത്തിലേക്ക്

ശിഷ്യത്വത്തിലേക്കുള്ള യേശുവിന്റെ ആദ്യത്തെ രണ്ട് തിരഞ്ഞെടുപ്പുകളും സഹോദരന്മാരില്‍ നിന്നായിരുന്നു. സഹോദര്യത്തിന്റെ ആത്മാവുള്ളിടത്തേ ശിഷ്യത്വത്തിന് വേരിറക്കാന്‍ പറ്റൂ. എന്ന് യേശു പറയാതെ തന്നെ പറഞ്ഞു വയ്ക്കുന്നു. കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാന്‍ സാധിക്കാത്തവന് കാണപ്പെടുന്ന ദൈവത്തെ സ്‌നേഹിക്കാന്‍ സാധിക്കില്ല (1 യോഹ 4:20) എന്ന വി. യോഹന്നാന്റെ സാകഷ്യവും ഈ സത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. അതിനാല്‍ ശിഷ്യത്വത്തിന്റെ വഴികളില്‍ ഇറങ്ങും മുമ്പ് സഹോദര്യത്തിന്റെ പാദുകങ്ങള്‍ അണിഞ്ഞിട്ടുണ്ടെന്ന് നമുക്ക് ഉറപ്പു വരുത്താം. ഒപ്പം പരസ്പരം പാദുകങ്ങളായി മാറുന്ന സാഹോദര്യത്തിന്റെ ചൈതന്യത്തില്‍ ശിഷ്യത്വത്തെ ധന്യമാക്കാം.

ഫാ. ഷാരോണ്‍ പാറത്താഴെ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.