പ്രമുഖ ധാര്‍മ്മിക ദൈവശാസ്ത്രജ്ഞന്‍ ഫാ. ഫെലിക്‌സ് പൊടിമറ്റം അന്തരിച്ചു

ഇന്ത്യയിലെ പ്രമുഖ കത്തോലിക്കാ ധാര്‍മ്മിക ദൈവശാസ്ത്രജ്ഞനായ കപ്പൂച്ചിന്‍ സഭാംഗം ഫാ. ഫെലിക്‌സ് പൊടിമറ്റം കോട്ടയത്ത് അന്തരിച്ചു. 82 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതസംസ്‌ക്കാരം ഡിസംബര്‍ 19 ന് രാവിലെ 10 മണിക്ക് കോട്ടയം, തെള്ളകം കപ്പൂച്ചിന്‍ തിയോളജിക്കല്‍ കോളജില്‍ നടക്കും.

ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ 135 പുസ്തകങ്ങള്‍ എഴുതിയ പ്രമുഖ എഴുത്തുകാരന്‍ കൂടിയായിരുന്നു ഫാ. ഫെലിക്‌സ്. 2013 ലെ ലിംകാ ബുക്ക് ഓഫ് റെക്കോഡ്‌സിന്റെ കണക്കനുസരിച്ച് കത്തോലിക്കാ ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ ഏറ്റവും കൂടുതല്‍ പുസ്തകം എഴുതിയതിന്റെ റെക്കോഡ് ഫെലിക്‌സ് അച്ചനാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.