ചൊവ്വയെ ലക്ഷ്യം വയ്ക്കുന്ന പതിനേഴുകാരിയെ നിങ്ങൾ അറിയുമോ?

“എപ്പോഴും നിങ്ങളുടെ സ്വപ്നങ്ങളെ പിൻതുടരുക, അവ കവർന്നെടുക്കാൻ ആരെയും നിങ്ങൾ അനുവദിക്കരുത്.” അലീസ്സാ കാർസൺ

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി ഒരു മൂന്നു വയസ്സുകാരി ഡാഡിയോടു പറഞ്ഞു: ” ഡാഡി എനിക്കു ആകാശത്തേക്കു പറന്നു പോയി നക്ഷത്രങ്ങളോടു കൂട്ടു കൂടണം”. ആ സ്വപ്നം ഇത്രത്തോളം എത്തു മെന്ന് ആ പിതാവ് വാചാരിച്ചട്ടില്ലായിരിക്കാം

ഇന്നവൾ ബഹിരാകാശ യാത്രയ്ക്കു (space travel) ലൈൻസു നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി തീർന്നിരിക്കുന്നു. അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തു നിന്നുള്ള പതിനേഴുകാരി അലീസ്സാ കാർസൺ.2016ൽ അഡ്വാവാൻസ്ഡ് സ്പേസ് അക്കാഡമിയിൽ നിന്നു ബിരുദം കരസ്ഥമാക്കിയ അലീസ്സാ 2033 ലെ നാസയുടെ ചൊവ്വാദൗത്യത്തിനായുള്ള ഏഴു അമ്പാസിഡർമാരിൽ ഒരാളാണ്. കാലം അനുവദിച്ചാൽ ചൊവ്വാ ഗ്രഹത്തിൽ കാലു കുത്താൻ പോകുന്ന ആദ്യ മനുഷ്യ വ്യക്തിയാകും അലീസ്സാ.
പതിനേഴു വയസ്സുള്ളപ്പോൾ നാം എന്താണ് നേടിയത്? അല്ലങ്കിൽ എന്തെങ്കിലും നേടാൻ ആഗ്രഹമെങ്കിലും ഉണ്ടായിരുന്നോ? അലിസ്സാ നമ്മുടെ മുമ്പിൽ ഒരു വെല്ലുവിളി ആണ് തന്നിരിക്കുന്നത്. ഒരു രാത്രി വെളുത്തപ്പോൾ അലീസ്സാക്കു കിട്ടിയ സൗഭാഗ്യമല്ലിത്. ചെറുപ്രായത്തിൽ തന്നെ സ്വപ്നം കണ്ട് അതു നേടിയെടുക്കാൻ അക്ഷീണം പ്രയ്നിച്ചതിന്റെ ഫലമാണ് അലീസ്സയുടെ വിജയങ്ങൾ.
ഒരു ബഹിരാകാശ യാത്രക്കാരനാവണമെങ്കിൽ വർഷങ്ങൾ നീണ്ടു നിൽക്കുന്ന പരിശീലനവും പഠനവും ആത്മസമർപ്പണവും ആവശ്യമാണ്. അതിനായി അവൾ നിരവധി സ്പേസ് ക്യാമ്പുകളിലും അക്കാഡമികളലും പങ്കെടുത്തു. നാസ നടത്തിയ സ്പേസ് ക്യാമ്പ് എഴുതവണ പൂർത്തിയാക്കിയ അലീസ്സ കാർസൺ. സ്പേസ് അക്കാാഡമിയിൽ മൂന്നു തവണയും ബഹിരാകാശ യാത്രകൾക്കുള്ള സാലി റൈഡുകൾ എണ്ണണമറ്റ വിധം പൂർത്തിയാക്കുകയും ചെയ്തു.

നാസയുടെ പാസ്പോർട്ട് പ്രോഗം പൂർത്തിയാക്കികിയിരിക്കുന്ന ഏക വ്യക്തിയും ഈ കൊച്ചു മിടുക്കികിയാണ്. 9 സംസ്ഥാനങ്ങളിലുള്ള പതിനാലു വിസിറ്റിംങ്ങ് സെന്ററുകൾ സന്ദർശിച്ചാലെ ഈ നാസ പാസ്്പോർട്ട് ലഭിക്കുകയുള്ളു.
എബ്രി -റീഡിൽ എയ്റോനോട്ടിക്കൽ യൂണിവേഴ്സിറ്റിയിലെ (Embry-Riddle Aeronautical University)  Advanced PoSSUM (Polar Suborbital Science in the Upper Mesosphere) ആക്കാഡമയിൽ അഡ്മിഷൻ ലഭിക്കുകയും അവിടെ നിന്നു ബിരുദം കരസ്ഥമാക്കുകയും ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് അലീസ്സാ. ചുവന്ന ഗ്രഹമായ ചൊവ്വായിൽ 2033 ൽആദ്യം കാലു കുത്തുന്ന മനുഷ്യ വ്യക്തി ആവുക എന്നതാണ് അവളുട ലക്ഷ്യം. മുപ്പത്തിരണ്ടാം വയസ്സിൽ ലക്ഷ്യത്തിലെത്തേങ്ങ നിയോഗം. അടുത്ത പതിനഞ്ചു വർഷത്തിനുള്ളിൽ ആസ്ട്രോ ബയോളജിയിൽ PhD കരസ്ഥമാക്കാനും ബഹിരാകാശ യാത്ര നടത്താനും ഗവേഷണങ്ങൾ നടത്താനുമാണ് അലീസ്സയുടെ തിരുമാനങ്ങൾ.

ഈ സെപ്റ്റംബർ മാസത്തിൽ ഐസ്ലണ്ടിൽ ഭൂവിജ്ഞാന പരിശീലനത്തിലായിരിക്കും അലീസ്സ.

സ്വപ്നങ്ങൾ കണ്ടതുകൊണ്ടു മാത്രം ആരും മഹാന്മാരായിട്ടില്ല. സ്വപ്നങ്ങൾക്കു വേണ്ടി ജീവിതം സമർപ്പിച്ചവരെ വിജയികളായിട്ടുള്ളൂ.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.