ഡിസംബര്‍ – 14. ലൂക്കാ 14: 25-33 അടിയുറച്ച് അനുഗമിക്കുക

ക്രിസ്തുവിനെ അനുഗമിക്കുന്നവന്‍ തിരിഞ്ഞുനോക്കുമ്പോള്‍ ബന്ധങ്ങള്‍ അവന് ബന്ധനങ്ങള്‍ ആകരുത്. ക്രിസ്തുവിനെ അനുഗമിക്കാനുള്ള നിന്റെ തീരുമാനം ഉറപ്പുള്ള അടിത്തറയില്‍ നിര്‍മ്മിച്ച ഭവനം പോലെയാകണം. ഒന്നിനും അതിനെ ഇളക്കാന്‍ സാധിക്കരുത്. മാതാപിതാക്കളുടെ, ജീവിതപങ്കാളിയുടെ, മക്കളുടെ, കൂടെപിറപ്പുകളുടെ മുഖം നിന്നെ പിറകോട്ടു വലിക്കാം, എങ്കില്‍ ഓര്‍ക്കുക നീ ക്രിസ്തുവിനെ അനുഗമിക്കുന്നത് ബാഹ്യമായി മാത്രമാണ്. ഈ ബന്ധങ്ങള്‍ ക്രിസ്തുവിലുടെ ആഴപ്പെടാന്‍ അവനെ പൂര്‍ണമായി അനുഗമിക്കണം. ബന്ധങ്ങള്‍ മാത്രമല്ല നീ ഉപേഷികേണ്ടത് നിന്നെ തന്നെ ഉപേഷിക്കണം. അപ്പോഴാണ് നീ യഥാര്‍ത്ഥ ക്രിസ്തു ശിഷ്യനായി തീരുക. നിന്റെ ബന്ധങ്ങളും ബന്ധനങ്ങളും ശരീരത്തിന്റെ ആഗ്രഹങ്ങളും മോഹങ്ങളും പിന്നില്‍ ഉപേഷിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.