നവംബര്‍ 5 – ലൂക്കാ 5:1-11  ആദ്യത്തെ ശിഷ്യന്മാര്‍

മനുഷ്യന്റെ ബലഹീനതയില്‍ ഇടപെടുന്ന ദൈവം. രാത്രി മുഴുവന്‍ അധ്വാനിച്ചിട്ടും ഒരു പൊടിമീനിനെ പോലും ലഭിക്കാത്ത, മീന്‍പിടുത്തത്തില്‍ പകരം വയ്ക്കാനില്ലാത്തവരുടെ നിസ്സാരതയിലേക്ക് ഇറങ്ങിവരുന്നു നല്ല തമ്പുരാന്‍. എവിടെ നിന്റെ കഴിവുകളും നേട്ടങ്ങളും ഒന്നുമല്ലാതായി തീരുന്നുവോ അവിടെ ദൈവം പ്രവര്‍ത്തിച്ചു തുടങ്ങുന്നു. സകലത്തിലുമുപരിയായി ദൈവത്തില്‍ ആശ്രയം വെച്ചു ജീവിക്കുവാന്‍ നമുക്കു പരിശ്രമിക്കാം.

ഡോ. മേജോ മരോട്ടിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.