ഡിസംബര്‍- 27. മത്താ 22: 41-46 ക്രിസ്തു ആരുടെ മകനാണ്?

ഈശോയെ വാക്കില്‍ കുടുക്കാന്‍ വന്നവര്‍ സ്വയം കുടുങ്ങുകയയാണ്‌. അന്നുവരെ ഈശോയെ എങ്ങനെ വാക്കില്‍ കുടുക്കാം എന്ന് വിചാരിച്ചിരുന്നവര്‍ അന്നുമുതല്‍ പ്രതിജ്ഞയെടുത്തു, ഇനി ഇവനോട് ഒന്നും ചോദിക്കരുത്. ക്രിസ്തു ആരുടെ പുത്രന്‍ ആണ് എന്ന ചോദ്യത്തിനു പെട്ടെന്ന് ഉത്തരം പറയാന്‍ ഫരിസേയര്‍ക്ക് കഴിഞ്ഞു. കാരണം അവര്‍ തന്നെ ഈശോയിക്ക് മനസ്സില്‍ ഉറപ്പിച്ച ഒരു പിതൃത്വം ഉണ്ട്- അവന്‍ ദാവിധിന്റെ മകന്‍. ഈശോ ദൈവപുത്രനാണെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഞാനും എന്നോട് ചോദിക്കേണ്ട ഒരു ചോദ്യം ഉണ്ട്. ക്രിസ്തുവിനെപറ്റിയുള്ള എന്റെ വിചാരമെന്ത്? അവന്‍ ആരുടെ മകനാണ്? എന്റെ ജീവിതത്തിന്റെ രക്ഷക്ക് വേണ്ടി പിതാവയച്ച പുത്രനാണ് അവനെന്നും, അവനാണ് എന്റെ രക്ഷകന്‍ എന്നും തിരിച്ചറിയാന്‍ എനിക്ക് കഴിയുന്നുണ്ടോ. അപ്പോഴാണ് ഞാന്‍ യഥാര്‍ത്ഥ ക്രിസ്തുശിഷ്യന്‍ ആയിത്തിരുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.