നവം​ബര്‍ 3 – മത്താ 24: 45-51 സ്വര്‍ണ്ണസുഗന്ധമുള്ള വിശ്വസ്തത

അന്നും ഇന്നും വിശ്വസ്തത ഏറ്റവും മൂല്യമുള്ള വസ്തുതയാണ്. നല്‍കിയതിനോടും നല്‍കപ്പെട്ടവനോടുമുള്ള വിശ്വസ്തത നഷ്ടപ്പെടുന്നിടത്ത് നീ തിരസ്‌കൃതനാകും. അപ്പനും അമ്മയും വീട്ടിലില്ലാത്തപ്പോള്‍ തനിക്കിളയവരെ തല്ലുന്ന ഒരു കലഹപ്രിയനായ ഒരു മൂത്തവന്‍ എല്ലാവരിലും ഉറങ്ങുന്നു. എല്ലാവരും കാണ്‍കെ ഭംഗിയായി ചെയ്യുന്നവനും ആരും ശ്രദ്ധിക്കാനില്ലാത്തപ്പോള്‍ മറുമുഖം കാട്ടുന്നവനും കപടനാട്യക്കാരനാണ്. നമ്മള്‍ എങ്ങനെയാണ്.

ഫാ. ബിബിന്‍ പറേക്കുന്നേല്‍ ലാസലൈറ്റ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.