സീറോ മലങ്കര. ഫെബ്രുവരി- 12. മത്താ 24: 45-51 വിശ്വസ്തതയും വിവേകവും

വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ ഭാഗ്യവാൻ. അവനെ യജമാനൻ തന്റെ വസ്തുക്കളുടെയെല്ലാം മേൽനോട്ടക്കാരനാക്കും. ദൈവത്തോടും മറ്റുള്ളവരോടും ഉള്ള വിശ്വസ്ത നമ്മെ വലിയ കാര്യങ്ങൾക്ക് വേണ്ടി ഒരുക്കും. വിശ്വസ്ത ഇല്ലാത്തവരെ ആരും വിലമതിക്കില്ല. വിവേകം വിശ്വസ്തത പോലെ തന്നെ വിലയുള്ളതാണ്. ദൈവത്തോട് വിശ്വസ്തത പുലർത്തുന്നവൻ വിവേകം ഉള്ളവനായിരിക്കും. അവൻ നന്മയും തിന്മയും പെട്ടെന്ന് വിവേചിച്ചറിയും. തിന്മ അവനെ കീഴ്‌പ്പെടുത്തില്ല. നീ വിശ്വസ്തയോടെ നന്മയെ തിരഞ്ഞെടുത്താൽ ദൈവം നിന്നെ ഒരുപാട് വലിയ കാര്യങ്ങൾക്കായ് ഒരുക്കം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.