ഡിസംബര്‍ 5: യോഹ 14: 11-14 വാക്കും പ്രവൃത്തിയും പരിശോധിക്കുക

വാക്കും പ്രവര്‍ത്തിയും അജഗജാന്തരങ്ങളാകുന്ന നേതാക്കളാല്‍ നയിക്കപ്പെടുന്നവരാണ് ഇന്നു ഭൂരിഭാഗവും. വാക്കുകള്‍കൊണ്ട് ധാര്‍മ്മിക നേതാക്കന്മാരായി വിരാജിക്കുന്ന പലരും പ്രവര്‍ത്തികളില്‍ കാമ്പില്ലാത്തവരാണ്. എന്നാല്‍ ക്രിസ്തു അസന്നിഗ്ദമായി വെളിപ്പെടുത്തുന്നു ‘തന്റെ വാക്കും പ്രവര്‍ത്തിയും കണ്ട് വിശ്വസിക്കുവിന്‍’ എന്ന്. വിശ്വാസം എന്നത് ദൈവസ്‌നേഹത്തിന് മനുഷ്യന്‍ നല്‍കുന്ന പ്രത്യുത്തരമാണ്. നമ്മുടെ ഗുരുവിനെപ്പൊലെത്തന്നെ വാക്കുകളും പ്രവര്‍ത്തികളും ഒരുപോലെയാകുന്ന വ്യക്തിത്വങ്ങളായി നമുക്കു മാറാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.