പോളണ്ടിലെ ദിവ്യകാരുണ്യ അത്ഭുതം 2013

വര്‍ഷം 2013. പോളണ്ടിലെ ഒരു ക്രിസ്തുമസ് രാത്രി. വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനിടയില്‍ തിരുവോസ്തി താഴെ നിലത്ത് വീണു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണത്. എന്നാല്‍ ചിലപ്പോള്‍ ഇങ്ങനെ സംഭവിച്ചെന്നും വരാം. കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന വൈദികന്‍ അപ്പോള്‍ തന്നെ തിരുവോസ്തി ഒരു പാത്രത്തിലെ വെള്ളത്തില്‍ കഴുകിയെടുത്തു. എന്നാല്‍ അത്ഭുതമെന്ന് പറയാം ഓസ്തിയില്‍ രക്തനിറത്തിലുള്ള കറകള്‍ കാണപ്പെട്ടു. ലഗ്നിക്കയിലെ ബിഷപ്പ് ബിഗ്ന്യൂ കിയേര്‍നികോവ്‌സ്‌കിയാണ് ഇക്കാര്യം സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ഈ സംഭവത്തെക്കുറിച്ച് കൂടുതല്‍ സമഗ്രമായ അന്വേണം നടത്താന്‍ സഭാധികാരികള്‍ ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു.

തുടര്‍ന്ന് 2014 ഫെബ്രുവരിയില്‍ കമ്മീഷന്‍ രക്തക്കറ കാണപ്പെട്ട ഓസ്തി രണ്ടായി പകുത്ത് അതില്‍ ഒരു പകുതി കൂടുതല്‍ പരീക്ഷണത്തിനായി ഗവേഷണ സ്ഥാപനത്തിലേക്ക്  അയച്ചു. 2014 തുടക്കത്തില്‍ പരിശോധനയ്ക്കായി അയച്ച സാമ്പിളുകളുടെ ഫലം പുറത്ത് വന്നു. അത്ഭുതകമായിരുന്നു ആ റിസല്‍ട്ട്. മനുഷ്യശരീരത്തിലെ ഹൃദയപേശികളുടെ സാന്നിദ്ധ്യം തിരുവോസ്തിയില്‍! രാക്ലേ ഫോറന്‍സിക് മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആയിരുന്നു ഈ കണ്ടുപിടുത്തത്തിന് പുറകില്‍. സ്‌കഴ്‌സസിലെ പൊമറേനിയന്‍ മെഡിസിന്‍ യൂണിവേഴ്‌സിറ്റിയും ഹൃദയ പേശികളുടെ ചിതറിയ അവശിഷ്ടങ്ങള്‍ കണ്ടെത്തി. തീവ്രമായ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന ഒരു മനുഷ്യന്റെ ഹൃദയപേശികള്‍ എങ്ങനെയാണോ കാണപ്പെടുന്നത് അപ്രകാരമായിരുന്നു ഓസ്തിയും കാണപ്പെട്ടത്.

ദിവ്യകാരുണ്യത്തിന്റെ മഹാത്ഭുതം എന്നാണ് ബിഷപ്പ് കിയേര്‍നിക്കോവ്‌സ്‌കി ഈ സംഭവത്തെ വിശേഷിപ്പിച്ചത്. അതുപോലെ വത്തിക്കാനിലെ വിശ്വാസ തിരുസംഘത്തിന് മുന്നിലും ഈ അത്ഭുതം വെളിപ്പെടുത്താനും അദ്ദേഹം തയ്യാറായി.

അതേ വര്‍ഷം ഏപ്രില്‍ മാസത്തില്‍ വത്തിക്കാന്റെ അനുമതിയോടു കൂടി അദ്ദേഹം ഇടവക വികാരിയായ ആന്‍ഡേഴ്‌സ് സിയോംബ്‌സിനോട് ഈ തിരുവോസ്തി സജ്ജമാക്കാന്‍ അനുയോജ്യമായ സ്ഥലം ബിഷപ്പ് ആവശ്യപ്പെട്ടിരുന്നു. ഈ അത്ഭുതം വിശ്വാസ സമൂഹത്തില്‍ എത്തിച്ചേരുന്നതിന് വേണ്ടിയായിരുന്നു ഇത്. ജനങ്ങള്‍ കുടുതല്‍ വിശ്വാസത്തില്‍ ആഴമുള്ളവരായി മാറാന്‍ ക്രിസ്തുവിന്റെ ഈ ദിവ്യാത്ഭുതത്തിലൂടെ സാധിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. അവരുടെ വിശ്വാസ ജീവിതത്തെയും ഈ തിരുവോസ്തി സ്വാധീനിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു, ബിഷപ്പ് കിയോര്‍നിക്കോവ്‌സ്‌കി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.