ക്രൈസ്തവ ഐക്യത്തിൽ ഒഴിവാക്കേണ്ട മൂന്നു പൊതു ധാരണകൾ: ഫ്രാൻസീസ് പാപ്പ

“ക്രൈസ്തവ ഐക്യം നമ്മുടെ വിശ്വാസത്തിന്റെ അഭിവാജ്യഘടകമാണ്, യേശു ക്രിസ്തുവിൽ വിശ്വസിക്കുന്നവർ എന്നനിലയിൽ  ആ ആത്മബന്ധത്തിൽ നിന്നു ഉരുത്തിരിയുന്ന ആവശ്യകത.”  സഭൈക്യത്തിനു വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ പ്ലീനറി സെക്ഷനിൽ പങ്കെടുക്കുന്നവരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഫ്രാൻസീസ് പാപ്പ. “ക്രൈസ്തവ ഐക്യം: എന്താണ് പൂർണ്ണ ഐക്യത്തിനുള്ള മോഡൽ?”  ഇതാണ് പ്ലീനറി സെക്ഷന്റെ മുഖ്യവിഷയം.

ഈ വർഷത്തിലുടനീളം റോമിലും, അപ്പസ്തോലിക സന്ദർശനവേളയിലും  പങ്കെടുത്ത എക്യുമിനിക്കൽ സമ്മേളനങ്ങളെ പരാമർശിച്ചു കൊണ്ടായിരുന്നു ഫ്രാൻസീസ് പാപ്പയുടെ സന്ദേശം.അവയെല്ലാം സഭൈക്യത്തിനു വേണ്ടിയുള്ള  അദ്ദേഹത്തിന്റെ അടങ്ങാത്ത ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നവയായിരുന്നു.

“ഞങ്ങൾ ഐക്യത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു, കാരണം ഞങ്ങൾ ക്രിസ്തുവിനെ അനുഗമിക്കാൻ ആഗ്രഹിക്കുന്നു. അവന്റെ സ്നേഹം ജീവിക്കാൻ, ദൈവിക സ്നേഹത്തിന്റെ അന്തസത്തയായ പിതാവിനോടാന്നായിരിക്കുന്ന ആ വലിയ രഹസ്യത്തിൽ നിന്നു ആനുകൂല്യങ്ങൾ നേടാൻ…. ഞങ്ങൾ ആഗ്രഹിക്കുന്നു. യേശുവിന്റെ പുരോഹിത പ്രാർത്ഥനയിൽ,  പിതാവിനോടുള്ള സ്നേഹത്തിന്റെ ഐക്യമാണ്, യേശു ക്രിസ്തുവിൽ ഒരു ദാനമായി നമുക്കു ലഭിക്കുന്നത് ,” ഫ്രാൻസീസ് പാപ്പ പറഞ്ഞു.

സുവിശേഷം നാം എങ്ങനെ മനസ്സിലാക്കുന്നു എന്നതിൽ ഉടമ്പടി മാത്രം പോരാ മറിച്ച് ക്രിസ്തുവിൽ ഐക്യം വേണം. എന്ന് പാപ്പ പറഞ്ഞു “ഇത് നമ്മുടെ വ്യക്തിപരവും സമൂഹപരവുമായ മാനസാന്തരമാണ്, അവനോടുള്ള ക്രമാനുഗതമായ അനുരൂപണമാണ്, അവന്റെ ജീവനിലുള്ള വളർച്ചയാണ്. അത്  കൂട്ടായ്മയിൽ വളരാൻ നമ്മെ സഹായിക്കുന്നു. ഈ കൂട്ടായ്മയാണ് നമ്മുടെ പഠനങ്ങളുടെയും, നമ്മൾ അഭിലഷിക്കുന്ന ദിശാ വീക്ഷണത്തിൽ എത്തിച്ചേരാനുള്ള എല്ലാതരത്തിലുള്ള പ്രയ്നങ്ങളുടെയും  ആത്മാവും.”

തെറ്റായ മോഡലുകൾ

കൂട്ടായ്മയുടെ ചില തെറ്റായ മോഡലുകളെപ്പറ്റി പാപ്പ തന്റെ പ്രസംഗത്തിൽ പറഞ്ഞു.

1) മാനുഷിക പ്രയ്നങ്ങളുടെയോ ഫലമോ സഭൈക്യ നയതന്ത്രത സൃഷ്ടിക്കുന്ന ഉല്‌പന്നമോ അല്ല ഐക്യം. മറിച്ച് അത് ഉന്നതങ്ങളിൽ നിന്നുള്ള ദാനമാണ് ഈ വീക്ഷണത്തിൽ ഐക്യം എന്നത് ഒരു ലക്ഷ്യമല്ല യാത്രയാണ് .

2) ഐക്യം ഏക രൂപതയല്ല.
“ ക്രിസ്തീയ ലോകത്തു വികാസം പ്രാപിച്ച വ്യത്യസ്തമായ ദൈവശാസ്ത്ര, ആരാധനക്രമ, ആത്മീയ, കാനോനിക്കൽ പാരമ്പര്യങ്ങൾ, അവ അപ്പസ്തോലിക പാരമ്പര്യങ്ങളിൽ യാർത്ഥമായി വേരുറപ്പിക്കപ്പെട്ടതാണങ്കിൽ അവ ഒരിക്കലും സഭാക്യൈത്തിനു ഒരു ഭീക്ഷണിയല്ല മറിച്ച് അത് ഒരു സമ്പത്താണ്. ഈ വ്യത്യസ്തയെ അടിച്ചമർത്താനാൻ നാം ശ്രമിക്കുമ്പോൾ, പല വിധ ദാനങ്ങളാൽ വിശ്വാസ സമൂഹങ്ങളെ സമ്പന്നരാക്കുന്ന പരിശുദ്ധാതാവിനെതിരെ വെല്ലുവിളിക്കുകയാണ് .”

3) ഐക്യം ഏകചിന്തനിരതത്വം (absorption ) അല്ല.  “ക്രൈസ്തവ ഐക്യം ഒരുവന്റെ വിശ്വാസചരിത്രത്തെ നിഷേധിക്കുന്ന റിവേഴ്സ്  എക്യുമിനിസത്തിലേക്ക് നയിക്കുകയോ, എക്യുമിനിസത്തിന്റെ വഴിയെ വിഷയമയമാക്കുന്ന   മതപരിവർത്തനത്തിലേക്ക് നയിക്കുകയോ ഇല്ല. നമ്മളെ വേർതിരിക്കുന്ന കാര്യങ്ങൾ കാണുന്നതിനു മുമ്പ്, നമുക്കു പൊതുവായുള്ള സമ്പത്ത് എന്താന്ന് അടിസ്ഥാനപരമായി നാം മനസ്സിലാക്കണം, ഉദാഹരണത്തിന്  വിശുദ്ധ ഗ്രന്ഥവും,  ആദ്യ എക്യുമിനിക്കൽ കൗൺസിലുകളുടെ  വിശ്വാസ പ്രഖ്യാപനങ്ങളും. ഇതു വഴി  എക രക്ഷകനും കർത്താവുമായ  ക്രിസ്തുവിനെ  വിശ്വസിക്കുന്ന നമ്മളെല്ലാരും സഹോദരി സഹോദരന്മാരെ എന്ന് നമ്മൾ  അംഗീകരിക്കുകയും, നമ്മളെ ഒന്നിപ്പിക്കാൻ ആഗ്രഹിക്കുന്ന   ദൈവവചനത്തെ ഇന്ന്  അനുസരിക്കാൻ മാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു.

ശരിയായ എക്യുമിനിസം എന്നാൽ അതിൽ നിന്നു തന്നെയും അതിന്റെ വാദഗതികളിൽ നിന്നും, രൂപവത്ക്കരണങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ച്, ഈ  ലോകത്തിൽ കേൾക്കേണ്ടതും,  സ്വീകരിക്കേണ്ടതും, സാക്ഷ്യം നൽകേണ്ടതമായ ദൈവ വചനത്തിലേക്ക് ശ്രദ്ധ തിരിക്കണം. അതിനാൽ പല ക്രൈസ്തവ സമൂഹങ്ങൾ പരസ്പരം മത്സരിക്കാനല്ല, മറിച്ച് സഹകരിക്കാനാണ് വിളിക്കപ്പെട്ടിരിക്കുന്നത്.

“ലുണ്ടിൽ ഞാൻ  അടുത്ത കാലത്ത് നടത്തിയ സന്ദർശനം  1952ൽ എക്യുമിനിക്കൽ സഭകളുടെ കൗൺസിൽ തയ്യറാക്കിയ  -ആഴത്തിലുള്ള വ്യത്യാസങ്ങളുടെ ബോധ്യങ്ങൾ വേർതിരിഞ്ഞു പ്രവർത്തിക്കാൻ നിർബദ്ധിക്കുന്നതൊഴികെ, മറ്റെല്ലാ മേഖലകളിലും   ക്രൈസ്തവർ തീർച്ചയായു  ഒന്നിച്ചു പ്രവർത്തിക്കണം  – എന്ന എക്യുമിനിക്കൽ തത്വത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തുന്നു” എന്നു ഫ്രാൻസീസ് പാപ്പ ഉദ്‌ബോധിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.