നവംബര്‍ 8: ലൂക്കാ 17:7-10 കടമകള്‍ 

കടമകള്‍ നിര്‍വ്വഹിച്ചിട്ട്, നന്ദിക്കായ് കാത്തു നില്‍ക്കരുത്. കടമകളെ അധികരിക്കുന്ന നന്മകളാല്‍ ജീവിതം നിറയണം. ”നിങ്ങളും കല്‍പ്പിക്കപ്പെട്ടവയെല്ലാം ചെയ്തതിനുശേഷം ഞങ്ങള്‍ പ്രയോജനമില്ലാത്ത ദാസന്മാരാണ്, കടമ നിര്‍വഹിച്ചതേയുള്ളൂ എന്നു പറയുവിന്‍’ എന്ന് യേശു ശിഷ്യന്മാരെ ഉപദേശിക്കുന്നു. കടമ ചെയ്യുന്നതിലൂടെ ആര്‍ക്കൊക്കെയോ നമ്മോട് കടപ്പാടുകള്‍ ഉണ്ടാക്കുന്നുണ്ട്, കൊടുത്തതിന് പകരം സ്വീകരിച്ചു കഴിഞ്ഞാല്‍ അതില്‍ സവിശേഷമായിട്ടൊന്നുമില്ലല്ലോ, നീ ആദ്യം ചെയ്തു എന്ന വ്യത്യാസമേ ഉള്ളൂ. ദൈവം ഈ ജീവിതവും ജീവിതത്തിലെ സകലതും നല്‍കിയതിനാല്‍, ദൈവത്തിന്റെ ഉപദേശം പാലിക്കുന്നത് കടമയായി മാറുന്നു.

‘കടമകളേ നിര്‍വഹിച്ചുള്ളൂ’ എന്ന മനോഭാവം നമ്മെ അഹങ്കാരികളാക്കില്ല, വിനീതരാക്കും. ചെയ്യുന്ന കടമകളെല്ലാം കടമകളാണെന്ന് കരുതിയാല്‍ ദൈവം ആഗ്രഹിച്ചത് നിന്നില്‍ നിറവേറും.

 ഫാ. ജോയി. ജെ. കപ്പൂച്ചിന്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.