നവംബര്‍ 8  മത്തായി 18:10-14 ഒന്നിനെയും നഷ്ടപ്പെടുത്താതവന്‍

ഒന്നിന്റെ വിലയറിയുന്നവനേ തൊണ്ണൂറ്റി ഒമ്പതിനെയും നേടാന്‍ പറ്റുകയുള്ളൂ. ഓരോ ആത്മാവിനും ദൈവം ഒരു കാവല്‍ മാലാഖയെ കൂട്ടിനയയ്ക്കുന്നു എന്നറിയുമ്പോഴാണ് ദൈവത്തിന്റെ കരുതല്‍ ബോധ്യപ്പെടുക. തിരിച്ചുകിട്ടുന്നതിനെപ്പറ്റിയുള്ള ദൈവത്തിന്റെ സന്തോഷമറിയിക്കാനാണ് ബൈബിളില്‍ ബൈബളില്‍ മുഴുവന്‍ ദൈവം പരിശ്രമിക്കുന്നത്. വഴിതെറ്റിയതിനെ തേടി ഇറങ്ങിയ ദൈവം ഇനിയും തളര്‍ന്നിട്ടില്ല. നിന്നെക്കുറിച്ചും സ്വര്‍ഗ്ഗം സന്തോഷിക്കേണ്ട സമയമായി സൂഹൃത്തേ. തിരിച്ചു നടക്കാന്‍ നിന്റെ വഴികളില്‍ മാലാഖമാര്‍ വിളക്കു പിടിക്കട്ടെ. ഇന്നു സകല മാലാഖമാരെയും നാം ധ്യാനിക്കുകയാണല്ലോ നീയും മാലാഖയാകാന്‍ വിളിക്കപ്പെട്ടിരിക്കുകയാണ്. അനേകരെ വഴിനടത്താന്‍, വെളിച്ചം നല്‍കാന്‍ കഴിയുന്ന മാലാഖ

ഫാ. ബിബിന്‍ പറേക്കുന്നേല്‍ ലാസലൈറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.