ഡിസംബര്‍ 14: ലൂക്കാ 7, 9-23 ഇടര്‍ച്ച

സത്യം കാണുകയും കേള്‍ക്കുകയും ചെയ്തിട്ടും, ചിലര്‍ അവനില്‍ നിന്ന് അകന്ന് പോകുന്നു. ക്രിസ്തുവിന്റെ കരുണയ്ക്ക് സാക്ഷികളായവരോട് അവന്‍ പറഞ്ഞു, ”എന്നില്‍ ഇടര്‍ച്ച ഉണ്ടാകാത്തവര്‍ ഭാഗ്യവാന്‍”

രണ്ടര്‍ത്ഥം ഇതിനുണ്ട്,

1, ദൈവീക കര്‍മ്മത്തെ സംശയിക്കാത്തവന്‍ ഭാഗ്യവാന്‍, 2. കണ്ട കരുണയെ ആവര്‍ത്തിക്കുന്നവന്‍ ഭാഗ്യവാന്‍. നന്മ കണ്ണില്‍പ്പെടുമ്പോള്‍ അത് കാഴ്ചയ്ക്കും കൗതുത്തിനുള്ള ചിത്രമാണെന്ന് കരുതരുത്. അത് ജീവിക്കാനുള്ള മാതൃക നിയമമായി കാണണം. മനുഷ്യന്‍ ചെയ്യുന്ന നന്മകള്‍ ദൈവകരുണയുടെ പ്രതിഫലനമാണ്. അതിനെയും പാഠമാക്കുക. ചിലപ്പോള്‍ ദൈവം മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. അല്ലെങ്കില്‍ ദൈവത്താല്‍ അയക്കപ്പെട്ടവര്‍ മുന്നില്‍ ജീവിക്കുന്നു. രണ്ടില്‍ ഏത് തന്നെയായാലും പാഴാക്കാതെ പാലിക്കുന്നവന്‍ ഭാഗ്യവാന്‍.

ഫാ. ജോയി ജെ. കപ്പൂച്ചിന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.