സീറോ മലങ്കര സെപ്തംബര്‍ 27. മത്താ 25:41-46 നന്മ ചെയ്യുക 

നന്മ ചെയ്യുന്നവര്‍ക്ക് നീതിയുടെ കിരീടം ദൈവം നല്‍കും. ഭക്ഷണവും, പാനീയവും, വസ്ത്രവും, വീടും, ആരോഗ്യവും മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളാണ്. ഇതില്ലാത്തവരൊക്കെ ചെറിയവരാണ്. ചെറിയവരുടെ ആവശ്യങ്ങള്‍ സാധിച്ചു കൊടുക്കുമ്പോള്‍ നീ ദൈവത്തെ തന്നെയാണ് ശുശ്രൂഷിക്കുന്നത്. ഏറ്റവും വലിയ ദൈവശുശ്രൂഷ സമൂഹത്തിലെ ചെറിയവര്‍ക്കു വേണ്ടിയുള്ള നിന്റെ അധ്വാനങ്ങളാണെന്ന തിരിച്ചറിവിലാണ് നിന്റെ രക്ഷ ആരംഭിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.