ഡിസംബര്‍- 21. ലൂക്കാ 17: 7-10 കടമകള്‍ നിറവേറ്റുക

കടമകള്‍ ചെയ്യുന്നതിന് പ്രതിഫലം പ്രതീഷിക്കരുത്. കടമകള്‍ നിര്‍വേറ്റുന്നത് നീ ചെയ്യുന്ന ഏറ്റവും വലിയ കാര്യമാണെന്ന് ചിന്തിക്കരുത്. ഉത്തരവാദപ്പെട്ട കടമകള്‍ നിന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഓരോ ജീവിതാന്തസ്സിനും അതിന്‍റെതായ രിതിയിലുള്ള കടമകള്‍ നിര്‍വഹിക്കാന്‍ ഉണ്ട്. നീ ഏതു ജീവിതാന്തസ്സ് തെരെഞ്ഞെടുക്കുന്നുവോ അവിടെയുള്ള നിന്റെ കടമകള്‍ നീ തന്നെ ചെയ്തു തീര്‍ക്കണം. അതിനെ പഴിക്കുകയോ, കുറവുകള്‍ കണ്ടുപിടിക്കുകയോ, മറ്റുള്ളവരെ ഉപയോഗിക്കുയോ ചെയ്യരുത്. കാരണം, നിന്റെ കടമകള്‍ ഭംഗിയായി ചെയ്യുമ്പോഴാണ് നിന്റെ ജീവിതം വിജയിക്കുന്നത്, നിന്നിലൂടെ പൂര്‍ത്തിയാക്കേണ്ട ദൈവത്തിന്റെ പദ്ധതികള്‍ പൂര്‍ത്തിയാകുന്നത്.  പിതാവ് പുത്രനെ ഏല്‍പ്പിച്ച കടമ പൂര്‍ത്തിയാക്കാന്‍ പുത്രന്‍ കുരിശില്‍ മരിക്കേണ്ടി വന്നു. ഉത്തരവാദിത്തങ്ങള്‍ ഭംഗിയായും പൂര്‍ണമായും പൂര്‍ത്തിയാക്കാന്‍ നീ ഒരുപാടു വേദനകളിലൂടെ കടന്നു പോകണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.