സീറോ മലങ്കര. ഫെബ്രുവരി- 6. മത്താ 12: 38-42 ദൈവത്തെ തിരിച്ചറിയുന്നുണ്ടോ?

യോനായേക്കാളും സോളമനെക്കാളും വലിയവനാണ്‌ ഈശോ. യോനായുടെയും സോളമന്റെയും വാക്കുകള്‍ കേട്ട് ജനങ്ങള്‍ മാനസാന്തരപ്പെട്ടു. എന്നാല്‍ യേശുവിന്റെ പ്രവര്‍ത്തികള്‍, അവരെക്കാളും വലിയ പ്രവര്‍ത്തികള്‍- അത്ഭുതം, രോഗശാന്തി, പിശാചിനെ പുറത്താക്കല്‍- കണ്ടിട്ടും ജനം അടയാളം ചോദിക്കുകയാണ്. സത്യമായ ദൈവപുത്രനെ ജനം തിരിച്ചറിയുന്നില്ല. മുന്നില്‍ നില്‍ക്കുന്ന ദൈവത്തെ തിരിച്ചറിയാതെ ദൈവത്തിനുവേണ്ടി അടയാളം ചോദിക്കുന്ന തലമുറ വഴിപിഴച്ചതും അവിശ്വസ്തവുമാണെന്നു ഈശോ പറയുന്നു. നിനക്ക് നിന്റെ ജീവിതത്തില്‍ ദൈവത്തെ കണ്ടെത്താന്‍ കഴിയുന്നുണ്ടോ? അതോ, ദൈവത്തിനുവേണ്ടിയുള്ള അടയാളം ഇന്നും     അന്വേഷിക്കുന്നവനാണോ?

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.