സീറോ മലങ്കര. ജനുവരി-15. ലൂക്കാ 04: 16-22 കര്‍ത്താവിന്റെ ആത്മാവ് നിന്റെമേലുണ്ടോ?

കര്‍ത്താവിന്റെ ആത്മാവിനാല്‍ നിറഞ്ഞവന്‍ തന്റെ ഉത്തരവാദിത്വങ്ങള്‍ തിരിച്ചറിയും. കര്‍ത്താവിന്റെ ആത്മാവിനാല്‍ നിറഞ്ഞ ഈശോ തന്റെ ആഗമനത്തിന്റെ ലക്ഷ്യം അറിയിക്കുകയാണ്. ദരിദ്രരെ പ്രത്യാശയുടെ സദ്‌വാര്‍ത്ത അറിക്കുകയാണ് അവന്റെ പ്രധമമായ ലക്ഷ്യം. ദരിദ്രരെ സുവിശേഷം അറിക്കുമ്പോള്‍ നാലു കാര്യങ്ങള്‍ നടക്കുന്നു-. ബന്ധിതര്‍ക്ക് മോചനം, അന്ധര്‍ക്ക് കാഴ്ച, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യം, കര്‍ത്താവിനു സ്വികാര്യമായ വത്സരം. ക്രിസ്തുശിഷ്യന്റെ ജീവിതവും ഇതിനുവേണ്ടിയാണ്. അവന്‍ ആദ്യം കര്‍ത്താവിന്റെ ആത്മാവിനാല്‍ നിറയണം. അപ്പോള്‍ ഈശോ ചെയ്തപോലെ ചെയ്യാന്‍ അവനെ കര്‍ത്താവ് ശക്തനാക്കും. അതുവഴി ബന്ധനങ്ങള്‍ അഴിയുന്ന, കാണാത്തവര്‍ കാണുന്ന, അടിമത്തം തകരുന്ന കര്‍ത്താവിനു സ്വീകാര്യമായ ദിവസങ്ങള്‍ നിന്നിലൂടെ സംജാതമാകും.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.