സീറോ മലങ്കര. ഏപ്രില്‍- 18. മത്താ 28: 11-15 ഉത്ഥിതനെ നീ ആരാധിക്കുന്നവനോ സംശയിക്കുന്നവനോ?

ഉത്ഥിതനായ യേശുവിനെ കണ്ടപ്പോള്‍ ശിഷ്യര്‍ പ്രകടിപ്പിക്കുന്നത് രണ്ടുതരം പ്രതികരണങ്ങളാണ്: ആരാധിക്കുന്നു, ചിലര്‍ സംശയിക്കുന്നു. ശിഷ്യത്വത്തിന്റെ അടിസ്ഥാനപരമായ രണ്ട് ഭാവങ്ങളാണ് ആ രാധനയും സംശയവും. രണ്ടിന്റെയും വിഷയം യേശുവാണ്. നിന്റെ ജീവിതത്തില്‍ ഭക്തി (ആരാധന) വന്നു നിറയുമ്പോള്‍ നീ സന്തോഷിച്ചെന്നിരിക്കും. എന്നാല്‍ സംശയം നിന്റെ ഹൃദയത്തില്‍ കാര്‍മേഘങ്ങള്‍ തീര്‍ക്കുമ്പോള്‍ അസ്വസ്ഥനാകരുത്. നീ നടക്കുന്ന ശിഷ്യപാതയുടെ മറ്റൊരു വശമാണത്. സംശയങ്ങളില്‍ യേശുവിലേക്ക് ജീവിതവും ഹൃദയവും തിരിക്കുന്നവനാണ് യഥാര്‍ത്ഥ ശിഷ്യന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.