ഡിസംബര്‍- 23. മത്താ 15: 10-20 ആകുലപ്പെടരുത്

ക്രിസ്തു ശിഷ്യന്‍ ഒന്നിനെക്കുറിച്ചും ഓര്‍ത്ത് ആകുലപ്പെടരുത്. ദൈവവേലക്കായി പുറപ്പെടുമ്പോള്‍ ഒരുപക്ഷെ നീ ആഹാരം വസ്ത്രം പാര്‍പ്പിടം എന്നിവയെക്കുറിച് ആകുലനായിരിക്കാം. നീ ചെയ്യുന്ന വേലക്കനുസരിച് നിനക്ക് ദൈവം കൂലി തരും. നിന്റെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് ബാഹ്യമായ ഒരുക്കത്തിനേക്കാള്‍ ആവശ്യം ആന്തരികമായ ഒരുക്കമാണ്. ആന്തരികമായി നീ നിഷ്കളങ്ങനും വിവേകിയും ആയിരിക്കണം. കാരണം നീ പോകുന്നത് ചെന്നായിക്കളുടെ അടുത്തേക്കാണ്‌. ചെന്നായിയേയും ചെമ്മരിയാടിനെയും തിരിച്ചറിയാനുള്ള കഴിവ് നിനക്ക് ഉണ്ടാകണം. വിവേകിയും നിഷ്കളങ്ങനുമായി നീ ക്രിസ്തുവിന്റെ വഴിയെ പോകുമ്പോള്‍ ഒന്നിനെയും ഭയപ്പെടരുത്. കാരണം, നിനക്കുവേണ്ടി സംസാരിക്കാന്‍ നിന്റെ ഒപ്പം കര്‍ത്താവിന്റെ ആത്മാവ് ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.