നിങ്ങളുടെ കുഞ്ഞുങ്ങൾക്കു ഇന്നു അനുഗ്രഹം നൽകിയോ?

മാതാപിതാക്കൾക്കു എന്നും ചെയ്യാൻ കഴിയുന്ന ശക്തമായ ഒരു അതിപുരാതന പാരമ്പര്യം.

ദൈവ വിശ്വാസത്തിൽ കുഞ്ഞുങ്ങളെ വളർത്തുക എന്നത് മാതാപിതാക്കളുടെ ഭാരിച്ച ഒരു ഉത്തരവാദിത്വമാണ്. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം അതിനെപ്പറ്റി പറയുന്നത് ഇപ്രകാരമാണ്, “വിവാഹം എന്ന കൂദാശയുടെ കൃപ വഴി, കുട്ടികളെ സുവിശേഷ മാർഗ്ഗത്തിൽ വളർത്തുള്ള ഉത്തരവാാദിത്വവും ആനുകൂല്യവും മാതാപിതാക്കൾക്കു ലഭിക്കുന്നു. ചെറുപ്രായത്തിൽത്തന്നെ മക്കൾക്ക് വിശ്വാസ രഹസ്യങ്ങളുടെ പ്രാഥമിക തത്വങ്ങൾ അവർ ഉപദേശിച്ചു കൊടുക്കണം. മക്കളുടെ ആദ്യത്തെ വചനപ്രഘോഷകരാണവർ” (CCC 2225).

തീർച്ചയായും എളുപ്പമുള്ള കാര്യമല്ലിത്,  ചിലപ്പോൾ ഫലശൂന്യമായും തോന്നിയേക്കാം. മറ്റു ചില അവസരങ്ങളിൽ വർഷങ്ങൾക്കു ശേഷമായിരിക്കും ഇതിന്റെ ഫലം മക്കളിൽ കാണാൻ സാധിക്കുന്നതു തന്നെ.

നമ്മുടെ കുഞ്ഞുങ്ങളെ സുവിശേഷാത്മകതയിൽ വളർത്താൻ ഏറ്റവും ലളിതവും പുരാതനവുമായ വഴിയാണ് മാതാപിതാക്കൾ മക്കളെ അനുഗ്രഹിക്കുന്നത് ‘Parental Blessing’. നിങ്ങളുടെ കുഞ്ഞുങ്ങളുടെ മേൽ ദൈവത്തിന്റെ അനുഗ്രഹങ്ങൾ വർഷിക്കുന്നതിനുള്ള കഴിവാണിത്.

കുഞ്ഞുങ്ങളെ ദൈവത്തിനു ഭരമേല്പിക്കാൻ മാതാപിതാക്കൾക്കു വളരെ പ്രത്യേകമായ ഉത്തരവാദിത്വവും കടമയുമുണ്ട്. ഈ ഭൂമിയിലെ ഓരോ കുഞ്ഞു ദൈവം മാതാപിതാക്കൾക്കു നൽകിയ സ്നേഹ സമ്മാനമാണ്. അതിനാൽ ദൈവം നൽകിയ മക്കളെ ദൈവനാമത്തിലനുഗ്രഹിക്കുമ്പോൾ ഇരട്ടി ഫലദായകത്വം ലഭിക്കും.

പഴയ നിയമത്തിലുടനീളം മാതാപിതാക്കളുടെ ഇത്തരത്തിലുള്ള അനുഗ്രഹം കാണാൻ കഴിയും. അതിനുള്ള ഏറ്റവും നല്ല ഉദാഹരണങ്ങളിൽ ഒന്നാണ് ഇസഹാക്ക് തന്റെ മകനായ യാക്കോബിനെ അനുഗ്രഹിക്കുന്നത് (ഉൽപത്തി 27).

തുടർച്ചയായി ഉപയോഗിക്കുന്ന മറ്റോരു ആശീർവ്വാദ പ്രാർത്ഥനാ സംഖ്യയുടെ പുസ്തകത്തിൽ നിന്നുള്ളതാണ്, ഇതു അഹറോന്റെ അനുഗ്രഹം (Aaronic Blessing) എന്നാണ് അറിയപ്പെടുക:

“കര്‍ത്താവു നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ. അവിടുന്നു നിന്നില്‍ പ്രസാദിക്കുകയും നിന്നോടു കരുണ കാണിക്കുകയും ചെയ്യട്ടെ.കര്‍ത്താവു കരുണയോടെ കടാക്ഷിച്ചു നിനക്കു സമാധാനം നല്‍കട്ടെ.”(സംഖ്യ 6:24-26).

തോബിത് തന്റെ മകനായ തോബിയാസിനെ യാത്രയ്ക്കുമുമ്പ് അനുഗ്രഹിച്ചയക്കുന്നതാണ് മറ്റോരു ഉദാഹരണം: “ തുടര്‍ന്ന്‌ തോബിത്‌ തോബിയാസിനോടു പറഞ്ഞു: ഒരുങ്ങിക്കൊള്ളൂ. നിങ്ങള്‍ ഇരുവര്‍ക്കും യാത്രാമംഗളങ്ങള്‍! പുത്രന്‍ ഉടനെ യാത്രയ്‌ക്കാവശ്യമായ ഒരുക്കങ്ങള്‍ ചെയ്‌തു. പിതാവ്‌ അവനോടു പറഞ്ഞു: ഇവനോടുകൂടെ പൊയ്‌ക്കൊള്ളുക. ഉന്നതത്തില്‍ വസിക്കുന്ന ദൈവം നിന്‍െറ മാര്‍ഗം ശുഭമാക്കും. അവിടുത്തെ ദൂതന്‍ നിന്നെ കാത്തുകൊള്ളും. അവര്‍ ഉടനെയാത്ര പുറപ്പെട്ടു. ആയുവാവിന്‍െറ നായും അവരോടുകൂടെ ഉണ്ടായിരുന്നു.” (തോബിത്‌ 5:16).

ഈ അനുഗ്രഹ പ്രാർത്ഥനാ വളരെ ലളിതമാണ്:

ഹന്നാൻ വെള്ളം ഉണ്ടെങ്കിൽ അതു ഉപയോഗിച്ചു നിങ്ങളുടെ കുഞ്ഞിന്റെ നെറ്റിയിൽ കുരിശടയാളം വരയ്ക്കുക. അപ്രകാരം ചെയ്യുമ്പോൾ ഈ പ്രാർത്ഥന ഉരുവിടുക: “പിതാവിന്റയും പുത്രന്റെയും പരിശുദ്ധാത്മാവിന്റയും നാമത്തിൽ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ .”

ഇതിനു പകരം വ്യക്തിപരമായ സ്വയംപ്രരിത പ്രാർത്ഥനകളും ഉപയോഗിക്കാവുന്നതാണ്. ദൈവനാമം വിളച്ചു നിങ്ങളുടെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കുക എന്നതാണ് പ്രധാനം. അവസാനം ദൈവനാമത്തിൽ ഒരു ചുംബനം നൽകുക.

എപ്പോഴെല്ലാം അനുഗ്രഹിക്കാം

സാധാരണ ഗതിയിൽ ഉറങ്ങുന്നതിനു മുമ്പാണ് മാതാപിതാക്കൾ മക്കളെ അനുഗ്രഹിക്കുന്നത്. പക്ഷേ ഏതവസരത്തിലും മക്കളെ ദൈവനാമത്തിൽ അനുഗ്രഹിക്കാൻ മാതാപിതാക്കൾക്കു സാധിക്കും, ഉദാഹരണത്തിന് സ്കൂളിൽ പോകുന്നതിനു മുമ്പ്, യാത്രയ്ക്കു മുമ്പ്, കളിക്കാൻ പോകുന്നതിനു മുമ്പ്, രോഗി ആയിരിക്കുമ്പോൾ.

നിങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങളെ ദൈവനാമത്തിൽ ആശീർവ്വദിച്ചു യാത്രയാക്കുമ്പോൾ ദൈവത്തിന്റെ ദൂതന്മാർ നിങ്ങളുടെ കുഞ്ഞുങ്ങൾക്കു കാവൽ നിൽക്കും എന്ന സത്യം മറക്കാതെ സൂക്ഷിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.