സീറോ മലങ്കര. മാര്‍ച്ച്- 18. മത്താ 5: 13-17. നന്മ പുറപ്പെടുവിക്കുക

ഉപ്പും പ്രകാശവും എന്നത് നല്ല വസ്തുതകളാണ്. ആയിരിക്കുന്നതിന്റെ ബഹിസ്പുരണങ്ങളാണ്‌ പുറത്തേക്ക് വരുന്ന പ്രവര്‍ത്തികള്‍. ഏറ്റവും പ്രധാനം നല്ലവനാകുക, ദൈവപുത്രനാകുക എന്നതാണ്. അങ്ങനെ ആണെങ്കില്‍ നന്മ നാം അറിയാതെ പുറത്തേക്ക് വന്നുകൊള്ളും. ഉപ്പുച്ചരല്‍ ഉപ്പുരസം പകരുന്നതുപോലെ വിളക്ക് വെളിച്ചം പകരുന്നതുപോലെ നിന്നിലെ നന്മ മറ്റുള്ളവര്‍ക്ക് രുചിയും വെളിച്ചവും പകരണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.