ഒക്ടോ: 29 ലൂക്കാ 14:1,7-11 വലിയവനാകാന്‍ ചെറിയവനാകുക

കല്ല്യാണവിരുന്നിനു ക്ഷണിക്കപ്പെട്ടാല്‍ നീ പ്രമുഖ സ്ഥാനത്തു കയറിയിരിക്കരുതെന്നാണ് യേശു പഠിപ്പിക്കുന്നത് (14:8). മറ്റുളളവരെ വലിയവരായി കാണുക എന്നതാണ് ഈ പാഠത്തിന്റെ ഹൃദയം. നിന്റെ കൂടെയുളളവരുടെ വലുപ്പം നിനക്ക് കാണാനാവണം, സ്വീകരിക്കാനാവണം, അംഗീകരിക്കാ നാവണം. ജീവിതപങ്കാളിയുടെയും മക്കളുടെയും വലുപ്പം കാണാനാവുമ്പോഴാണ് നീ യഥാര്‍ത്ഥ ത്തില്‍ വലിയവനാകുന്നത്; വളര്‍ത്തുന്നവനാകുന്നത്. തങ്ങളെത്തന്നെ വലിയവരായി കരുതി ജീവിക്കുന്നവര്‍ക്ക് മറ്റുള്ളവരുടെ വലിപ്പം മനസ്സിലാക്കാന്‍ പറ്റാതെ പോകുന്നു. മറ്റുള്ളവരുടെ നന്മയെ കാണാന്‍ പറ്റുമ്പോള്‍, അതനുസരിച്ച് ജീവിക്കുമ്പോള്‍ സമൂഹം നിന്നെയും വലിയവനായി കരുതും.

29 ശനി
ഫിലി. 1:18-26
ലൂക്കാ 14:1, 7-11 വലിയവനാകാന്‍ ചെറിയവനാകുക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.