സീറോ മലബാർ ഏലിയാ ശ്ലീവാ മൂശാക്കാലം മൂന്നാം ശനി സെപ്റ്റംബർ 28 മത്തായി 26: 6-13 നല്ല കാര്യം

പാഴ്‌ച്ചെലവിനെതിരെ പ്രതികരിക്കുന്ന ശിഷ്യരെ ഇന്നത്തെ വചനത്തിൽ നാം കാണുന്നു. അവർ പറഞ്ഞത് ശരിയാണെന്ന് നമുക്കും തോന്നും. എന്നാല്‍, അവരുടെ മനസ് കാണുന്ന ഈശോ അവരുടെ മനോഭാവത്തെ നിരാകരിച്ചു. ആ സ്ത്രീയുടെ പ്രവർത്തനത്തെ ‘നല്ല കാര്യം’ എന്ന് വിശേഷിപ്പിക്കുകയാണ്.

നമ്മൾ ചെയ്യുന്നതും പറയുന്നതും, ഈശോയുടെ കണ്ണിൽ നല്ല കാര്യങ്ങളാണോ എന്ന് ധ്യാനിക്കേണ്ടിയിരിക്കുന്നു. മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാൻ എളുപ്പമാണ്. സത്യം എന്ന ധാരണ പരത്തി അതിന്റെ മറവിലൂടെ അനീതി ചെയ്യുന്നവരാണോ നമ്മൾ? നമ്മുടെ വീട്ടിലെയും ജോലിസ്ഥലത്തെയും നമ്മുടെ സാന്നിധ്യമുള്ള എല്ലാ ഇടങ്ങളിലെയും നമ്മുടെ പ്രതികരണങ്ങൾ എങ്ങനെയാണെന്ന് ചിന്തിക്കുക. മനുഷ്യരുടെ മുമ്പിൽ ‘നല്ല കാര്യം’ എന്ന രീതിയിൽ നല്ല കാര്യം തന്നെയാണോ നമ്മൾ ചെയ്യുന്നത്. ഈശോയുടെ കണ്ണിൽ നല്ലത് എന്താണോ അത് ചെയ്യാൻ നമുക്ക് ശ്രമിക്കാം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.