വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിനം: ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം

2015 ആഗസ്റ്റ്‌ മാസം  ഫ്രാന്‍സിസ് പാപ്പ നടത്തിയ പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപം.

പ്രിയ സഹോദരി സഹോദരന്മാരെ,

”ദിവ്യകാരുണ്യത്തിലെ ക്രിസ്തു തന്നെതന്നെ മുഴുവനായും നമുക്കു നല്‍കുന്നവനാണ്. അവനോടുകൂടി വസിച്ച് നമ്മുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തി, ദൈവത്തിനും മനുഷ്യര്‍ക്കുമുള്ള നല്ല സമ്മാനമായിത്തീരുക; ഇതാണ് ദൈവം നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നത്.”

”ദിവ്യകാരുണ്യനാഥനെ സ്വീകരിക്കുന്ന ഓരോ വ്യക്തിയും ക്രിസ്തുവിന്റെ ചിന്തയും തിരഞ്ഞെടുപ്പും സ്വഭാവവും സ്വന്തമാക്കണം; മറ്റൊരു ക്രിസ്തുവായി രൂപാന്തരപ്പെടണം.” ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിനെ അനുകരിച്ച് ബലിദാനപരമായ സ്‌നേഹത്തിലൂടെ ലോകത്തില്‍ സമാധാനത്തിന്റെയും അനുരജ്ഞനത്തിന്റെയും ക്ഷമയുടെയും വക്താക്കളായി നാം മാറണം.

”ക്രിസ്തുവിന്റെ പെസഹാ രഹസ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ സന്നിഹിതമാകുന്ന അനുഗ്രഹീത നിമിഷമാണ് ഓരോ വിശുദ്ധ കുര്‍ബാനയും. നമ്മുടെ പാപങ്ങളുടെ മോചനവും കടങ്ങളുടെ പൊറുതിയും ഇവിടെ യാഥാര്‍ത്ഥ്യമാകുന്നു. നമ്മുടെ ശരീരത്തിന്റെ ഉയിര്‍പ്പിലും നിത്യജീവനിലുള്ള പ്രത്യാശയിലും നാം ആഴപ്പെടുകയും ചെയ്യുന്നു.” ദിവ്യകാരുണ്യനാഥനെ ഹൃദയത്തില്‍ സ്വീകരിച്ച് നമുക്ക് ജീവിക്കുന്ന ദിവ്യകാരുണ്യങ്ങളായി മാറാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.