സീറോ മലങ്കര. ഫെബ്രുവരി- 24. മത്താ 14: 1-12 തെറ്റിനെ ശരികൊണ്ട് തിരുത്തുക.

ഹോറോദേസ് ചെയ്ത തെറ്റ് അവനെ പിന്തുടരുന്നു. യേശുവിനെക്കുറിച്ച് കേട്ടപ്പോൾ അവൻ പറയുന്നു, ഇത് താൻ തലയരിഞ്ഞ യോഹന്നാൻ ആന്നെന്ന്. അതായത് യോഹന്നാന്റെ രൂപത്തെയല്ല ഹോറോദേസ് ഭയപ്പെട്ടത് മറിച്ച് യോഹന്നാന്റെ വാക്കിനെയാണ്. യോഹന്നാന്റെ വാക്ക് തനിക്കെതിരെ വന്നപ്പോഴാണ് അവനെ ഇല്ലാതാക്കിയത്. ഒരു തെറ്റിനെ മറക്കാൻ അതിലും വലിയ തെറ്റ് ചെയ്യുന്ന ഹേറോദേസ്. ആ തെറ്റിന്റെ ഭീകരത അവനെ വീട്ട് പോയില്ല എന്നതിന്റെ തെളിവാണ് ഈശോയെ യോഹന്നാൻ എന്ന് പറയുന്നതിലൂടെ മനസ്സിലാക്കാൻ കഴിയുക. ഓർക്കാം, ഒരു തെറ്റ് വന്ന് പോയാൽ അത് തിരുത്തിയില്ലെങ്കിൽ മറ്റ് പല തെറ്റും ഇത് മറയ്ക്കാൻ ചെയ്യേണ്ടി വരും. ആ തെറ്റ് നമ്മെ എപ്പോഴും വേദനിപ്പിച്ചു കൊണ്ടിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.