ഡിസംബര്‍ 16. മത്തായി 3:1-6 – മാനസാന്തരപ്പെടുവിന്‍

ഈശോയുടെ ജനനത്തിലൂടെ ഭൂമിയില്‍ സ്വര്‍ഗ്ഗരാജ്യം സംജാതമാകുകയാണ്. സ്വര്‍ഗ്ഗരാജ്യം ഭൂമയില്‍ എത്തിക്കുന്നവന് വഴിയൊരുക്കാന്‍ വന്ന യോഹന്നാന്‍ എല്ലാവര്‍ക്കും വേണ്ടി ഒരു മുന്നറിയിപ്പ് നല്‍കുകയാണ്. സംജാതമാകുന്ന സ്വര്‍ഗ്ഗരാജ്യത്തിന്റെ അംഗമാകണമെങ്കില്‍ നീ മാനസാന്തരപ്പെടണം. മാനസാന്തരപ്പെടാന്‍ ആവശ്യപ്പെട്ടവന്‍ തന്നെ അതിനുള്ള വഴിയും കാണിച്ചു തരുകയാണ്. പാപങ്ങള്‍ ഏറ്റുപറയുക, സ്‌നാനം സ്വീകരിക്കുക. സ്വര്‍ഗ്ഗരാജ്യത്തില്‍ നിന്ന് നമ്മെ അകറ്റുന്നതും നമ്മുടെ പാപങ്ങളാണ്. വന്നുപോകുന്ന തെറ്റുകളും പാപങ്ങളും ഏറ്റുപറഞ്ഞ് പുതിയ ജീവിതം നയിക്കുമ്പോള്‍ സ്വര്‍ഗ്ഗരാജ്യത്തിലെ ഒരംഗമായി മാറാന്‍ നമുക്ക് കഴിയും. സ്‌നാനം സ്വീകരിക്കുന്നത് ആത്മാവിനാല്‍ നിറയുന്നതാണ്. ആത്മാവിനാല്‍ നിറഞ്ഞാല്‍ നമ്മള്‍ പുതുസൃഷ്ടികളായി മാറും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.