നവംബര്‍ 13 – ലൂക്കാ 1: 5-25 വഴിയൊരുക്കാനുള്ളവന്റെ വരവ്

ഒന്നും  യാദൃശ്ചികമായി സംഭവിക്കുന്നില്ല. എല്ലാം ക്രമമനുസരിച്ച് ക്രമപ്പെടുത്തിയവാനാല്‍ നടക്കപ്പെടുന്നു. കേള്‍ക്കപ്പെടാത്ത പ്രാര്‍ത്ഥനകള്‍ ഇല്ല. യോഹന്നാന്റെ ജനനം പ്രതീക്ഷയുടെ ഉണര്‍ത്തു പാട്ടാണ്. മനുഷ്യരുടെ മുമ്പിലെ എലിസബത്തിന്റെ അപമാനം നീക്കാന്‍ ദൈവം നല്‍കിയ പുത്രന്‍ ദൈവത്തിന്റെ മുമ്പിലെ മനുഷ്യന്റെ പാപത്തിന്റെ അപരാധം നീക്കാനുള്ളവന്റെ മുന്നോടിയായി. കാത്തിരിക്കുവാനുള്ള മനസ്സാണ് വിശ്വാസിയില്‍ ദൈവം കണ്ടെത്തുവാനാഗ്രഹിക്കുന്നത്. വിത്ത് ഫലത്തെയല്ല വേരിനെയും മുളയെയും ധ്യാനിക്കണം. ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കാനുള്ള മനസ്സ് ഇനിയും നിന്നില്‍ ഉണ്ടാവട്ടെ.

ഫാ. ബിബിന്‍ പറേക്കുന്നേല്‍ ലാസലൈറ്റ്

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.