ര​ണ്ടാം ഘ​ട്ട​ത്തി​നൊരുങ്ങി ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ‘ക്ലീ​ൻ ഹോം ​ക്ലീ​ൻ സി​റ്റി’

കൊ​​​ച്ചി: ക​​​ഴി​​​ഞ്ഞ​​വ​​​ർ​​​ഷം ഗാ​​​ന്ധി​​​ ജ​​​യ​​​ന്തി ദി​​​ന​​​ത്തിൽ തുടങ്ങിയ ‘ക്ലീ​​​ൻ ഹോം ​​​ക്ലീ​​​ൻ സി​​​റ്റി’ പ​​​ദ്ധ​​​തി​​​യു​​​ടെ രണ്ടാം ഘ​ട്ട​ത്തി​നൊരുങ്ങിയിരിക്കുകയാണ് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്. ഈ വർഷം ഗാന്ധി ജയന്തി ദിനത്തോടനുബദ്ധിച്ച് രണ്ടാം ഘ​ട്ട​ പ്രവർത്തനങ്ങൾ ആരംഭിക്കും.

പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ഭ​​​വ​​​ന​​​ങ്ങ​​​ളും പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളും ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ടി​​​നു ശു​​​ചി​​​യാ​​​ക്കാനാണ് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പ​​​ദ്ധ​​​തി ഇടുന്നത്. രൂ​​​പ​​​ത, ഫൊ​​​റോ​​​ന, ശാ​​​ഖാ ത​​​ല​​​ങ്ങ​​​ളി​​​ൽ മാ​​​ലി​​​ന്യ​​നി​​​ർ​​​മ്മാ​​​ർ​​​ജ്ജ്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും നടപ്പിലാക്കും. മാ​​​ലി​​​ന്യ​​​ങ്ങ​​​ളും പ​​​ക​​​ർ​​​ച്ച​​ രോ​​​ഗ​​​ങ്ങളും അ​​​തി​​​ജീ​​​വി​​​ക്കാ​​​ൻ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്താൻ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് കേ​​​ന്ദ്ര​​​സ​​​മി​​​തി തീ​​​രു​​​മാ​​​നി​​​ച്ചിട്ടുണ്ട്.

പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​വി അ​​​ഗ​​​സ്റ്റി​​​ൻ യോഗത്തില്‍  അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.  യോ​​​ഗ​​​ത്തി​​​ൽ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി. ‌ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​യോ ക​​​ട​​​വി, ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ജോ​​​സു​​​കു​​​ട്ടി മാ​​​ട​​​പ്പി​​​ള്ളി, സാ​​​ജു അ​​​ല​​​ക്സ്, ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ൽ, സ്റ്റീ​​​ഫ​​​ൻ ജോ​​​ർ​​​ജ്, ഡേ​​​വീ​​​സ് പു​​​ത്തൂ​​​ർ, ബേ​​​ബി പെ​​​രു​​​മാ​​​ലി, സൈ​​​ബി അ​​​ക്ക​​​ര, ഡേ​​​വി​​​സ് തു​​​ളു​​​വ​​​ത്ത് എ​​​ന്നി​​​വ​​​ർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.